ഗിഫ്റ്റ് സിറ്റിക്ക് എതിരേ പ്രമേയം പാസാക്കി ഗ്രാമസഭകൾ

കാലടി- അയ്യമ്പുഴ ഗിഫ്റ്റ്സിറ്റി പദ്ധതിപ്രദേശത്ത മൂന്ന് വാർഡുകളിലെയും ഗ്രാമസഭകളിൽ പദ്ധതി വിരുദ്ധ പ്രമേയം പാസാക്കി.പഞ്ചായത്ത് പ്രസിഡൻറ്
പി.യു. ജോമോൻറ അധ്യക്ഷതയിൽ അമലാപുരത്ത്ചേർന്ന എട്ടാം വാർഡ് ഗ്രാമസഭ ചേർന്ന് പ്രമേയം പാസാക്കി. ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള സ്ഥലമെടുപ്പിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന മുൻ പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനത്തെ ശക്തമായി എതിർത്ത യോഗം, പഞ്ചായത്തിൻറെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.