സ്‌കൂള്‍ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍.

സ്‌കൂള്‍ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍.

ബംഗലൂരു : സ്‌കൂള്‍ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കര്‍ണാടകയിലെ കോലാര്‍ മുല്‍ബാഗല്‍ താലൂക്കിലെ ഗ്രാമത്തിലാണ് സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെയാണ് പ്രതിക ളായ സുബ്രമണി (19), മണിരാജു (21) എന്നിവര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. ക്ലാസ് കഴി ഞ്ഞ് മറ്റ് മൂന്ന് സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. ന ടന്ന് ക്ഷീണിതരായപ്പോള്‍ റോഡരികില്‍ വിശ്രമിക്കുകയായിരുന്ന കുട്ടികളെ കാറില്‍ എത്തിയ പ്രതികള്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃ ത്തുക്കളായ മറ്റ് മൂന്ന് വിദ്യാര്‍ഥികള്‍ തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടികളില്‍ ഒരാ ളുടെ പിതാവിനെ ഉടന്‍ വിവരമറിയിച്ചു. പിതാവിന്റെ പരാതിയില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.എന്നാല്‍, ചൊവ്വാഴ്ച രാവി ലെയാണ് അ യല്‍ ഗ്രാമത്തില്‍ നിന്ന് പെണ്‍കുട്ടികളെ കണ്ടെത്തിയത്. തങ്ങള്‍ ലൈംഗികമായി പീ ഡിപ്പിക്കപ്പെട്ടുവെന്ന് കുട്ടികള്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേ ഷണത്തില്‍ രണ്ട് പ്രതികളേയും അറസ്റ്റ് ചെയ്തു. ഈ മാസം ആദ്യം, അസമിലെ നാ ഗോണ്‍ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി ആറ് പേര്‍ ചേര്‍ന്ന് ദിവസങ്ങളോളം ബലാത്സംഗം ചെയ്തിരുന്നു. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ഇ-റിക്ഷ കാത്തുനില്‍ക്കുകയായിരുന്ന കുട്ടിയെ അജ്ഞാത സ്ഥ ലത്തേക്ക് കൊണ്ടുപോയി വായയും കൈയും കാലും കെട്ടിയിട്ട് പീഡിപ്പിക്കുകയാ യിരുന്നു.