കുംഭമേളയെ അവഹേളിച്ച ഏഷ്യാനെറ്റ് മുതലാളിയെ BJP പ്രസിഡൻ്റാക്കാൻ ആർക്കാണിത്ര ധൃതി
കൊച്ചി:രാജിവ് ചന്ദ്രശേഖറിൻ്റേത് നാലാം കിട അടവിന് സംരക്ഷണമൊരുക്കുന്നതാര്
രാജിവ് ചന്ദ്രശേഖർ ബിജെപി കേരള പ്രസിഡൻ്റ് ആവാൻ റെഡി ആണെന്നും സാധ്യത ഉണ്ട് എന്നും മനോരമയിൽ വന്ന വാർത്ത രാജീവിന് വേണ്ടപ്പെട്ടവർ ഉണ്ടാക്കിയ പെയ്ഡ് വാർത്ത എന്ന് സൂചന. കുംഭമേളയെ ഏഷ്യനെറ്റ് അവഹേളിച്ചതിനെ തുടർന്ന്
RSS -BJP അണികളിൽ നിന്നും ഉയരുന്ന രോഷവും നേതാക്കളുടെ പ്രതികരണവും ഒതുക്കാനുള്ള ഭീഷണി ആണ് താൻ ബിജെപി പ്രസിഡൻ്റ് ആകും എന്ന വാർത്തയിലൂടെ ഉദ്ദേശിക്കുന്നത്.
കുംഭമേളയെ അവഹേളിച്ച സംഭവങ്ങളിൽ രാജ്യവ്യാപകമായി കേസുകളും നടപടികളും ഉണ്ടായിട്ടും ഏഷ്യനെറ്റ് നെതിരെ ഒരു നടപടിയും സര്ക്കാര് തലത്തിൽ ഉണ്ടായിട്ടില്ല. പരസ്യ പ്രതികരണം നടത്തിയ ഹിന്ദു നേതാക്കളോ സംഘടനകളോ പോലും ഒരു പോലീസ് പരാതി പോലും നൽകാത്തത് അവരുടെ ആത്മാർഥത ഇല്ലായ്മയാണ് സൂചിപ്പിക്കുന്നത്. രാജിവ് ചന്ദ്രശേഖർ തന്നെ മാപ്പ് പറയണം എന്ന് പറഞ്ഞ സ്വാമി ഭാർഗവറാമോ, യുഎപിഎ പ്രതിയായ കെ.കെ.ഷാഹിനയെ റിസർവ് ബാങ്കിൻ്റെ പരിപാടിയിൽ പങ്കെടുത്തതിൽ മാർച്ച് നടത്തുന്ന ഹിന്ദു ഐക്യവേദിയോ ഹിന്ദു വിഷയങ്ങളിൽ ഇടപെടുന്ന അഡ്വ കൃഷ്ണരാജോ പ്രതീഷ് വിശ്വനാഥനോ നിയമനടപടികൾക്ക് പോയിട്ടില്ല. ഹിന്ദു ഐക്യവേദി ഏഷ്യനെറ്റ് ഓഫീസിലേക്ക് ഒരു മാർച്ച് നടത്തി മുഖം രക്ഷിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ RSS ൻ്റെ താത്പര്യം പരിഗണിക്കാതെ പ്രതീഷ് വിശ്വനാഥനെ നേരിട്ട് തിരഞ്ഞെടുപ്പ് ചുമതല ഏൽപിച്ചത് RSS ്ന് ദഹിച്ചിട്ടില്ല എങ്കിലും,
കുംഭമേള വിഷയത്തില്
സംഘപരിവാറിൻ്റെ കടുത്ത നിർദേശങ്ങളും രാജിവിനെ രക്ഷിക്കാൻ ഉണ്ട് എന്ന സന്ദേശം നൽകാൻ ആണ്, ഈ പ്രശ്നങ്ങൾക്ക് ശേഷം തിരുവനന്തപുരത്ത് നടന്ന ജന്മഭൂമി പരിപാടിയിൽ RSS ൻ്റെ മുതിർന്ന നേതാക്കൾ പങ്കെടുത്ത വേദിയിൽ രാജീവിനെ പങ്കെടുപ്പിച്ചത്.
രാജിവ് ചന്ദ്രശേഖറിന് പരിക്ക് പറ്റരുത് എന്ന കരുതൽ ഇവർക്ക് എല്ലാവർക്കും ഉണ്ട്.
ഇതിനിടയിൽ തിരുവനന്തപുരം മണ്ഡലത്തിൽ കണ്ണു വെക്കുന്ന ചില ബിജെപി നേതാക്കളും അവരുടെ ഗ്രൂപ്പുകളും ഏഷ്യനെറ്റ് വിവാദം സജീവമാക്കി നില നിർത്താൻ ശ്രമിക്കുന്നുണ്ട്. തിരുവനന്തപുരത്തെ ലോകസഭാ സീറ്റ് യാതൊരു അധ്വാനവും ഇല്ലാതെ രാജീവ് ചന്ദ്രശേഖർ തട്ടിയെടുത്തു എന്ന വികാരം എല്ലാ ഗ്രൂപ്പിലും പെട്ട ബിജെപി നേതാക്കൾക്ക് പൊതുവായി ഉണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാജീവ് മത്സരിക്കുമ്പോൾ തിരുവനന്തപുരം മണ്ഡലത്തിലെ പല പ്രധാന പ്രവർത്തകരെയും മറ്റ് മണ്ഡലങ്ങളിലേക്ക് വലിച്ചതൊക്കെ ഇതിൻ്റെ ഭാഗം ആയിട്ടായിരുന്നു. ജില്ലയിൽ
നിരവധി നേതാക്കൾ ഉണ്ടായിട്ടും തിരുവനന്തപുരത്ത് എപ്പോഴും ഇറക്കുമതി സ്ഥാനാർത്ഥികളെ ഇറക്കുന്ന രീതിയിലും ജില്ലയിലെ പ്രവർത്തകർക്കിടയിൽ അസ്വസ്ഥത ഉണ്ട്. ഇത് രാജീവിനും അറിയാം.
അത് കൊണ്ട് കൂടിയാണ് പ്രതീഷ് വിശ്വനാഥനെ അന്ന് കാര്യങ്ങള് ചുമതലപ്പെടുത്തിയത്.
രാജിവ് ചന്ദ്രശേഖർ അവകാശപ്പെടും പോലെ അദ്ദേഹം ബിജെപി സംസ്ഥാന പ്രസിഡൻ്റ് ആവാൻ ഉള്ള സാധ്യത വളരെ കുറവാണ്.നിർഭാഗ്യവശാൽ അങ്ങനെ അവരോധിക്കപ്പെട്ടാൽ ഇയാളുടെ കൂടെ ആരുമുണ്ടാകില്ല മറിച്ച് തെരഞ്ഞെടുപ്പ് ഫണ്ട് കൊണ്ട് ലാഭം ഉണ്ടാക്കിയ ചില തള്ളുവണ്ടികളാണ് വീണ്ടും സംസ്ഥാന പ്രസിഡൻ്റെന്ന മായാലോകത്ത് എത്തിച്ചതും ചില പെയ്ഡ് പത്രക്കാരെ കൊണ്ട് വാർത്തകൾ ഉണ്ടാക്കിയതും ഏഷ്യനെറ്റിലെ ഇടതുപക്ഷ യൂണിയൻ പ്രവർത്തകരുടെ ചട്ടുകമായി പ്രവർത്തിക്കുന്ന ഇവർപാർട്ടിക്ക് അധികാര ലബ്ദി ഉപയോഗിച്ച് നാല് ച ക്രവും വല്യേട്ടൻ കളി നടത്താനുമാണ് ഡൽഹിയിൽ നിന്ന് നിയന്ത്രിക്കുന്ന ചില മലയാള മാപ്രകളും, ഏഷ്യ നെറ്റ് മുതലാളിയെ അവതാര പുരഷനാക്കി കൊണ്ടിരികുന്നത് അടിസ്ഥാനപരമായി ആർഎസ്എസ് ബന്ധമില്ലാത്ത പൊതു പ്രവർത്തന പാരമ്പര്യം ഇല്ലാത്ത രാജീവ് ബിജെപി യില് എത്തിയ ശേഷവും ഒരു ജനകീയനേതാവ് ആകാൻ ശ്രമിക്കുന്നതിന് പകരം കുറൂക്കു വഴിയിൽ നേട്ടം കയ്യെത്തി പിടിക്കാൻ ശ്രമിക്കുന്ന ഒരു ബിസിനെസ്സ് കാരൻ എന്ന രീതിയിൽ തന്നെ ആണ് പ്രവർത്തിച്ചത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് രാജിവ് കുറച്ച് വെയിൽ കൊണ്ടിട്ടുള്ളത്. സ്വതവേ ഇത്തരക്കാരെ ബിജെപി അണികൾക്ക് ഇഷ്ടമല്ല എന്നാണ് കണ്ടു വരുന്ന സ്വഭാവം.
കേരളത്തിലെ ബിജെപിക്കാര് രാജീവിനെ വെറുക്കുന്നതിന് പ്രധാന കാരണം ഏഷ്യനെറ്റ് തന്നെയാണ്. ഇതിനായ് ഏഷ്യാനെറ്റിൽ നിന്ന് കൊണ്ട് ഡൽഹിയിൽ എല്ലാ ദിവസവും മോദി വിരുദ്ധ കഥകളും, യു.പി.യിലെ ചില കാഴ്ചകളും മാത്രം പ്രചരിപ്പിക്കുന്നവരും ഇയാളുടെ മനസാക്ഷി സൂക്ഷിപ്പുകാരാണ്, ബിജെപിയെയും മോഡിയെയും അസഭ്യം പറഞ്ഞു പുലരുന്ന ഏഷ്യാനെറ്റിൻ്റെ മുതലാളി ബിജെപി യെ ചതിക്കുകയാണ് എന്ന് ചിന്തിക്കുന്നവരാണ് അണികളിൽ ഏറെയും. അയാള് സ്വന്തം നേട്ടത്തിന് ബിജെപി ആയി അഭിനയിക്കുകയാണ് എന്നും ഇപ്പോ യുപിഎ ഭരണം ആയിരുന്നെങ്കിൽ അയാള് കോൺഗ്രസ്സിൻ്റെ നേതവായേനെ എന്നും അവർ ചിന്തിക്കുന്നു.ഇത് കേവലം ചിന്ത മാത്രമല്ല സത്യവുമാണെന്ന് രാഷ്ട്രീയം മനസിലാക്കുന്നവർക്ക് അറിയാൻ സാധിക്കും ബിജെപി ആശയങ്ങളോട് ഒരിക്കലും നീതി പുലർത്തിയിട്ടില്ലാത്ത നീതി പുലർത്താൻ കഴിയാത്ത ആളിനെ ബിജെപി പ്രസിഡൻ്റാകാൻ നേതൃത്വം തീരുമാനിക്കാൻ സാദ്ധ്യതയില്ല.
കൂടാതെ ബിജെപി യിലേ ഒരു ഗ്രൂപ്പുകൾക്കും ഇഷ്ടമല്ലാത്ത, ആർഎസ്എസ് പശ്ചാത്തലം ഇല്ലാത്ത രാജീവ് ചന്ദ്രശേഖർ പ്രസിഡണ്ട് ആയാൽ എല്ലാ ഗ്രൂപ്പുകളും പാര വെക്കും എന്നതും ആശങ്കയാണ്. മുൻപ് രാജീവിനോട് പ്രസിഡൻ്റ് ആവാൻ താൽപ്പര്യമുണ്ടോ എന്ന് കേന്ദ്ര നേതൃത്വം ചോദിച്ചപ്പോൾ വേണമെങ്കിൽ പ്രഭാരിയാകാം, പ്രസിഡണ്ട് സ്ഥാനം പറ്റില്ല എന്ന് പറഞ്ഞയാൾ കൂടി ആണ് രാജീവ്.
ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷം മോഡിമന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത സമയത്ത് പൊതു പ്രവർത്തനം അവസാനിപ്പിക്കുന്നു എന്ന് പരസ്യമായി സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്ത രജീവിനോട്
അതിന് ശേഷം ഇങ്ങനെ ഒരു ചോദ്യം കേന്ദ്രം ചോദിച്ചിട്ടില്ലത്രെ.
എന്നാല് ഇനി മന്ത്രിയകാനുള്ള സാധ്യത എളുപ്പമല്ല എന്ന് തിരിച്ചറിഞ്ഞ രാജീവ് കൈവിരലിൽ എണ്ണാവുന്ന ചില യുവനേതാക്കൾ കൂടെയുണ്ട് എന്ന ധൈര്യത്തിൽ പ്രസിഡൻ്റ് സ്ഥാനം താത്പര്യപ്പെടുന്നു ണ്ടത്രെ.
ഏന്നാൽ ഇതിൽ ആർഎസ്എസ് നും നല്ല അഭിപ്രായമില്ല.
ഈ സാഹചര്യത്തിലാണ് കുംഭമേള വിഷയത്തില് ഇമേജ് നഷ്ടം സംഭവിക്കുന്നതും വിമർശനങ്ങൾ വ്യപകമായതും.
ഇതിന് തടയിടാൻ ആണ്, അടുത്ത പ്രസിഡൻ്റ് ആണ് എന്ന ഭീഷണി തോന്നിക്കുന്ന വാർത്ത.
Comments (0)