മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങിനെതിരെ ഇ.ഡി ക്കും പോലീസിനും പരാതി
കൊച്ചി : മുള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങിന്‍റെ പേരില്‍ തട്ടിപ്പ് നടന്നതായി പരാതിയുയര്‍ന്നു.ബിസയര്‍ മാര്‍ക്കറ്റിംഗ് മണി ചെയിന്‍ തട്ടിപ്പ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങി പുറത്തിറങ്ങിയവരാണ് പുതിയ തട്ടിപ്പിന് പിന്നിലെന്നാണ് ഇ ഡി ക്കും പോലീസിനും ലഭിച്ച പരാതി.
2011-12 കാലഘട്ടത്തില്‍ ബിസയര്‍ തട്ടിപ്പ് നടന്നത്.പൊതു പ്രവര്‍ത്തകനും കലൂര്‍ സ്വദേശിയുമായ ജോജോ ജോസഫ് ആണ് പരാതിക്കാരന്‍.ഇപ്പോള്‍ തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇവേ ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് കമ്പനിക്കെതിരെ ആണ് പരാതി ഉയര്‍ന്നിട്ടുള്ളത്.ഒരു സംരംഭം നടത്തി പിടിയിലാകുമ്പോള്‍ പേര് മാറ്റി അതേ തട്ടിപ്പ് തുടരുകയാണെന്നും സംഘത്തിനെതിരെ പരാതിയുണ്ട്.
കൊച്ചിയിലെ മാളുകളിലാണ് ഇവരുടെ അനൌദ്യോഗിക കൂടിക്കാഴ്ചകള്‍ നടക്കുന്നത്.കാക്കനാട് കേന്ദ്രീകരിച്ച് തുടര്‍ പ്രവര്‍ത്തനങ്ങളും നടത്തുന്നു.മണി ചെയിന്‍ മാര്‍ക്കറ്റിങിലേക്ക് ആകൃഷ്ടരായി നിരവധി പേര്‍ എത്തുന്നതാണ് ഇവര്‍ക്ക് തുണയാകുന്നത്. യുവാക്കളെ വലയിലാക്കാന്‍ മോട്ടിവേഷന്‍ ക്ലാസുകള്‍ എടുക്കും.
കഴിഞ്ഞ 10 ന് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ തട്ടിപ്പ് നടത്തിയവര്‍ ഗ്ലോബല്‍ മീറ്റിംഗ് ചേര്‍ന്നിരുന്നു.ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചായിരുന്നു ഈ കൂടിക്കാഴ്ചകള്‍ എന്ന് ഡി സി പി ക്ക് ലഭിച്ച പരാതിയില്‍ പറയുന്നു.
മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് ആദ്യം പണം നിക്ഷേപിക്കുകയാണ് വേണ്ടത് .തങ്ങള്‍ ഇതിലൂടെയാണ് കാറും ആഡംബര ഫ്ലാറ്റുകളും സ്വന്തമാക്കിയതെന്ന സംഘാടകരുടെ മോട്ടിവേഷന്‍ ക്ലാസ്സില്‍ വെക്തമാക്കും.ഇതോടെ യുവാക്കള്‍ ഈ ചതിക്കുഴിയിലെക്ക് വിഴ്തുകയാണ് ചെയ്യുന്നത്.പോലീസ് കൊച്ചിയില്‍ പരിശോധനകള്‍ നടത്തിയിരുന്നു.മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.കമ്പനി ഉടമകള്‍ക്കെതിരെ സംസ്ഥാനത്തെ വിവിധ കോടതികളില്‍ കേസുകളുണ്ട്.പോലീസ് പരാതി അന്യോഷിക്കാതിരിക്കുന്നതിനെ തുടര്‍ന്നാണ് ഇ.ഡി ക്ക് പരാതി നല്‍കിയത്.
Comments (0)