അമൃത സ്മരണകളുമായി ശശി കളരിയേൽ
മാധ്യമപ്രവർത്തകനും, അദ്ധ്യാപകനും, എഴുത്തുകാരനുമായ ശശി കളരിയേലിന്റെ "അമൃത സ്മരണ" ശ്രദ്ധേയമാകുന്നു. ലോക ഗുരുവായ സത്ഗുരു ശ്രീ അമൃതാനന്ദമയി ദേവിയുടെ ഭക്തനായ ശ്രീ ശശി കളരിയേൽ ഉടനെ പ്രസിദ്ധീകരിക്കുന്ന " അമൃത സ്മരണ" എന്ന പുസ്തകം തന്റെ ആത്മീയ ഗുരുവുമായിട്ടുള്ള അചഞ്ചല ഭക്തിയും അനുഭവങ്ങളും തുറന്നുകാട്ടുന്നു. ബാല്യത്തിൽ തന്നെ ശ്രീ രാമകൃഷ്ണ മഠവുമായി ബന്ധപ്പെട്ട് ആത്മീയ അന്വേഷണ പാതയിൽ സഞ്ചരിക്കുമ്പോൾ തന്നെ സ്വപ്ന ദർശനത്തിൽ ഒരു ആത്മീയ ഗുരുവിന്റെ അടുത്തെത്തുകയും ചെയ്യുമെന്ന തിരിച്ചറിവ് വള്ളികാവിലെ അമൃതപുരിയിൽ ഉള്ള അമ്മയുടെ കുടിലിൽ എത്തിച്ചേരുന്നിടത്താണ് ഗുരു സാന്നിദ്ധ്യം ആരംഭിക്കുന്നത്.
ആത്മീയ അന്വേഷണത്തിന്‍റെ പാതയിൽ നിരവധി സന്യാസി വര്യൻമാരെയും അവധൂത ഗുരുക്കൻമാരുമായും അടുത്തിടപഴകാൻ അവസരം കിട്ടിയത് പുസ്തകത്തിലെ അക്ഷരങ്ങൾക്ക് വെളിച്ചമേകുന്നു. ഭൗതിക സമ്പത്തുകളുടെയും ലഹരി ഉൾപ്പെടെയുള്ള സുഖലോലുപതയുടെയും പുറകെ പോകുന്ന തലമുറയ്ക്ക് അമ്മയുടെ വാക്കുകളും പ്രവർത്തികളും, കരുണയും, കരുതലും ഒരു പുനർചിന്തനത്തിന് വഴി തെളിക്കുന്നതിനെയും ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു. അമ്മയുടെ പാദാരവിന്ദത്തിൽ മാനസ പുഷ്പങ്ങൾ അർപ്പിക്കാൻ എത്തിപ്പെട്ട പണ്ഡിതനെയും, പാമരനെയും, ദരിദ്ര നാരായണൻമാരെയും വരികളിലൂടെ നമുക്ക് കാണാൻ സാധിക്കും. സാധാരണ എഴുത്തുകാർ ചെയ്യുമ്പോലെ പുസ്തകങ്ങൾ വിറ്റുപോകാൻ കൂട്ടിച്ചേർക്കുന്ന വിവാദങ്ങളൊന്നും ഈ പുസ്തകത്തിൽ കാണാൻ സാധിക്കില്ല. ഇതിന്റെ രചനയ്ക്കായി മഠത്തിലെ വിവിധ സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്ന സന്യാസി വര്യര്‍നാഥാ, ബ്രഹ്മചാരികള്‍ തുടങ്ങിയ ഗുരു തുല്യരായവരുടെയും അനുഗ്രഹാശിസുകള്‍ ഇതിൽ ഓർമ്മിക്കപ്പെടുന്നുണ്ട്. ഒരു അദ്ധ്യാപകനെന്ന രീതിയിൽ വരും തലമുറയിലെ ആത്മീയാന്വേഷകരായ വിദ്യാർഥികൾക്ക് വളരെയേറെ വഴികാട്ടിയായി തീരുന്ന ഈ പുസ്തകം ഇപ്പോൾതന്നെ വിവിധ ഭാഷകളിലേക്ക് തർജ്ജമ ചെയ്യാൻ പലരും സന്നദ്ധമായിട്ടുണ്ടെങ്കിലും എല്ലാം അമ്മയിൽ സമർപ്പിച്ചുകൊണ്ടുള്ള പുസ്തക രചനയുടെ അവസാന ഏടുകള്‍ പൂർത്തീകരിച്ചുകൊണ്ടിരിക്കുന്ന തിരക്കിലാണ് ശശി കളരിയേൽ.
- ലേഖിക -അജിതാ ജയ്‌ഷോര്‍
Comments (0)