രണ്ട് പതിറ്റാണ്ടിനിടെ പ്രലോഭനങ്ങള്‍ പലതുമുണ്ടായി, ജീവന് വരെ ഭീഷണിയും; തന്റെ ആരുമല്ലാതിരുന്ന സിസ്റ്റര്‍ അഭയക്ക് നീതി തേടി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നടത്തിയത് സമാനതകളില്ലാത്ത നിയമ പോരാട്ടം; പൊതുപ്രവര്‍ത്തകന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ തകര്‍ന്ന് വീണത് അധികാരത്തിന്റെ അഹന്തകള്‍
തിരുവനന്തപുരം: ആത്മഹത്യയായി അന്വേഷണ സംഘങ്ങള്‍ എഴുതി തള്ളിയ സിസ്റ്റര്‍ അഭയ കേസ് ഇന്ന് സിബിഐ കോടതിയുടെ വിധി പ്രസ്താവം വരെ എത്തുന്നതിന് സഹായകമായത് പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. സിസ്റ്റര്‍ അഭയയുടെ മരണവിവരം പുറംലോകം അറിഞ്ഞത് മുതല്‍ അതിന് പിന്നിലെ സത്യവും നീതിയും തേടിയായിരുന്നു ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പോരാട്ടങ്ങള്‍ അത്രയും. തന്റെ ആരും അല്ലാതിരുന്നിട്ടും യുവതിയായ ഒരു കന്യാസ്ത്രീയുടെ ദാരുണ മരണത്തിന് പിന്നിലെ സത്യം തേടിയുള്ള ജോമോന്റെ ജീവിത യാത്രയാണ് സഫലമാകുന്നത്.
എതിരാളികള്‍ ശക്തരാണെന്ന തിരിച്ചറിവോടെ ഈ കോട്ടയം സ്വദേശി ചൂണ്ടിക്കാണിച്ച സംശയങ്ങള്‍ പിന്നീട് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവാകുകയായിരുന്നു.
എതിരാളികള്‍ ശക്തരായതുകൊണ്ടുതന്നെ രണ്ട് പതിറ്റാണ്ടിനിടെ പ്രലോഭനങ്ങള്‍ പലതുമുണ്ടായി, ജീവന് വരെ ഭീഷണിയും. പക്ഷെ ജോമോന്‍ വിട്ടില്ല. കൊല ചെയ്തവരെ മാത്രമല്ല അന്വേഷണം അട്ടിമറിച്ചവരെയും പ്രതിയാക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടതും ജോമോനാണ്. സിബിഐ വന്നിട്ടും അന്വേഷണം ഇഴഞ്ഞുനീങ്ങുമ്ബോഴെല്ലാം ജോമോന്‍ പരാതികളുമായി ഡല്‍ഹിക്ക് പോയത് നിരവധി തവണയാണ്.
1992ല്‍ സിസ്റ്റര്‍ അഭയയുടെ മരണത്തിന് പിന്നാലെ കോട്ടയത്ത് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ കണ്‍വീനറായിരുന്നു ജോമോന്‍. ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുകയാണെന്ന് വ്യക്തമായതോടെ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിവേദനം നല്‍കിയത്. ജോമോന്‍റേത് ഉള്‍പ്പെടെ 34 പരാതികള്‍ സര്‍ക്കാരിന് ലഭിച്ചുവെങ്കിലും തുടര്‍ന്നുള്ള പോരാട്ടത്തില്‍ ഉറച്ചുനിന്നത് ജോമോന്‍ മാത്രം. മരണം ആത്മഹത്യയാക്കിമാറ്റാന്‍ സിബിഐ എസ്‌പി ത്യാഗരാജനന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തല്‍ വന്നതോടെ എസ്‌പിയെ മാറ്റാനുള്ള നിയമപോരാട്ടം തുടങ്ങിയതും ജോമോന്‍.
പ്രതികള്‍ പല കാരണങ്ങള്‍ ചൂണ്ടികാട്ടി വിചരണ കൂടാതെ കേസില്‍ നിന്നും ഒഴിവാകാന്‍ സുപ്രീംകോടതിയെ വരെ സമീപിച്ചു. പ്രതികളുടെ ആസൂത്രിതനീക്കങ്ങള്‍ ഓരോ ഘട്ടത്തിലും ജോമോന്‍ നിയമപരമായി ചോദ്യം ചെയ്തതോടെയാണ് പൊളിഞ്ഞുവീണത്. ഒടുവില്‍ പ്രതികളെ വിചാരണകോടതിക്കു മുന്നിലെത്തിച്ചതും ജോമോന്‍ സമ്ബാദിച്ച വിധിയിലൂടെയാണ്. തിരുവനന്തപുരം സിബിഐ കോടതിയില്‍ വിചാരണ ദിവസങ്ങളിലെല്ലാം ജോമോന്‍ എത്തിക്കൊണ്ടിരുന്നു. 28 വര്‍ഷത്തിനിപ്പുറം ജീവിതം മുഴുവന്‍ മാറ്റി



Author Coverstory


Comments (0)