എല്‍.എസ്.ഡി സ്റ്റാംപുമായി യുവാക്കള്‍ പിടിയില്‍
കൊച്ചി: മാരക ലഹരിമരുന്നായ എല്‍.എസ്.ഡി സ്റ്റാംപുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍.
കൊച്ചി സിറ്റി ഡാന്‍സാഫും ചേരാനല്ലൂര്‍ പൊലീസും എടയക്കുന്നം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ആലുവ എടയാര്‍ ചേന്ദാംപള്ളി വീട്ടില്‍ അമീര്‍ (23), പള്ളിമുറ്റം വീട്ടില്‍ ഫയാസ് (22) എന്നിവര്‍ പിടിയിലായത്.
അഞ്ച് എല്‍.എസ്.ഡി സ്റ്റാംപും കഞ്ചാവും ഇവരില്‍നിന്ന് കണ്ടെടുത്തു.
ബംഗളൂരു, ഗോവ എന്നിവിടങ്ങളില്‍നിന്ന് വാങ്ങുന്ന മയക്കുമരുന്നുകള്‍ പാനായിക്കുളം, ബിനാനിപുരം, ഏലൂര്‍, ചേരാനല്ലൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് വില്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
കടന്നുകളയാന്‍ ശ്രമിച്ച അമീറിനെ സാഹസികമായാണ് പിടികൂടിയത്. ചേരാനല്ലൂരിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അമീര്‍ മാസങ്ങളായി ഈ പ്രദേശങ്ങളില്‍ മയക്കുമരുന്ന് വില്പന നടത്തിവരുകയായിരുന്നു.
വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും സിന്തറ്റിക് ഡ്രഗ്സ് വില്പന നടത്തുന്നതായി കൊച്ചി സിറ്റി പൊലിസ് കമീഷണര്‍ സി.എച്ച്. നാഗരാജുവിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് ഡാന്‍സാഫ് ആഴ്ചകളായി അന്വേഷണം നടത്തിവരുകയായിരുന്നു.
കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണര്‍ ഐശ്വര്യ ഡോങ്റേയുടെ നിര്‍ദേശപ്രകാരം നാര്‍േകാട്ടിക് അസി.കമീഷണര്‍ കെ.എ. തോമസ്, ഡാന്‍സാഫ് എസ്.ഐ. ജോസഫ് സാജന്, ചേരാനല്ലൂര്‍ എസ്.ഐ കെ.എം. സന്തോഷ്മോന്, എ.കെ. എല്‍ദോ, എ.എസ്.ഐ വിജയകുമാര്‍, സി.പി.ഒ അനീഷ്, ഷമീര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മയക്കുമരുന്ന് മാഫിയയെക്കുറിച്ച് വിവരം നല്‍കാം
മയക്കുമരുന്ന് മാഫിയയെക്കുറിച്ച് വിവരം ലഭിച്ചാല്‍ 9995966666 നമ്ബറില്‍ വാട്സ്ആപ് ഫോര്മാറ്റിെല യോദ്ധാവ് ആപ്പിലേക്ക് വിഡിയോ ആയോ ഓഡിയോ ആയോ വിവരങ്ങള്‍ അയക്കണമെന്ന് പൊലീസ് അറിയിച്ചു.
കൂടാതെ 9497980430 എന്ന ഡാന്‍സാഫ് നമ്ബറിലും വിവരങ്ങള്‍ അറിയിക്കാം. വിവരം അറിയിക്കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് കമീഷണര്‍ വ്യക്തമാക്കി.
Comments (0)