അതിര്‍ത്തിയില്‍ സ്ഫോടക വസ്തുക്കളുമായി ഭീകരന്‍ അറസ്റ്റില്‍
ശ്രീനഗര്‍: അവന്തിപ്പോരയില്‍ സ്ഫോടക വസ്തുക്കളുമായി ത്രീവവാദ സംഘത്തിലെ ഒരു കൂട്ടാളി കൂടി അറസ്റ്റില്‍. നേരത്തെ നാല് ഭീകരര്‍ പിടിയിലായതിന് പുറമേയാണ് ഒരാളെ കൂടി സുരക്ഷാ സേന അറസ്റ്റ് ചെയ്തത്.സൈദബാദ് ഗ്രാമത്തിലെ അമീര്‍ അഷറഫ് ഖാന്‍ ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍ നിന്നും മാരകമായ ഹാന്റ് ഗ്രേനേഡും പോലീസ് പിടിച്ചെടുത്തു.സുരക്ഷാ സേനയും അവന്തിപ്പോര പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അഷറഫ് ഖാന്‍ പിടിയിലാവുന്നത്. വീടിന്റെ പരിസരത്ത് പ്ലാസ്റ്റിക് ജാറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെടുത്ത ഗ്രേനേഡ് (Grenade).അതിനിടയില്‍ ബാരാമുള്ളയില്‍ സുരക്ഷാ സേനയും ത്രീവ്രവാദികളും തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഇരുവരും ജയ്ഷെ മുഹമ്മദ് (Jaish-e-Mohammed) വിഭാഗത്തിലുള്ളവരാണെന്നാണ് പ്രാഥമിക നിഗമനം.ബാരമുള്ളയിലെ വാണീം, പയീന്‍ ഏരിയിലാണ് ഏറ്റമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് രാഷ്ട്രീയ റൈഫിള്‍സും,സി.ആര്‍.പി.എഫും ചേര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തവേയാണ്. ഭീകരര്‍ വെടിയുതിര്‍ത്തതെന്ന് സേന വൃത്തങ്ങള്‍ പറയുന്നു.കൊല്ലപ്പെട്ട ഭീകരില്‍ ഒരാള്‍ ജെയ്ഷെ മുഹമ്മദിന്റെ അബ്രാര്‍ ഇല്യാസ് എന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ പാകിസ്ഥാനി സ്വദേശിയാണ്. കശ്മീരില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു, ഒരാള്‍ പിടിയില്‍ രണ്ടാമത്തെയാള്‍ ജെയ്ഷെ മുഹമ്മദിലെ തന്നെ പ്രധാന പ്രവര്‍ത്തകരിലൊരാളായ ആമിര്‍ സിറാജാണെന്നും പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
നിരവധി ഭീകരാക്രമണങ്ങളില്‍ പങ്കാളികളാണ് മരിച്ച രണ്ട് ഭീകരരും എന്ന് പോലീസ് പറഞ്ഞു.കഴിഞ്ഞ ദിവസം അവന്തിപ്പൊരയില്‍ (Awantipora) പോലീസും 42 രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്തിരുന്നു. ജയ്ഷെ ഭീകരരുടെ ഒളിത്താവളമാണ് സുരക്ഷാ സേന തകര്‍ത്തത്.
Comments (0)