രോഗ ഭീതി പരത്തി മാലിന്യം വിതറുന്ന മീൻ വണ്ടികൾ-രവീന്ദ്രൻ കവർസ്റ്റോറി
ദേശിയ പാതയിൽ രാത്രിയും പകലും മീൻ വണ്ടികൾ മലിന ജലം ഒഴുക്കി പായുന്നു. വൃത്തിഹീനവും രോഗാതുരവും ആയ അഴുക്ക് ജലത്തിൽ െഐസ് ഉണ്ടാക്കി മീൻ നിറച്ച വണ്ടിയിൽ യാതൊരു നിയന്ത്രണവുമില്ലാതെയാണ് ലോറികൾ പായുന്നത്.അന്യസംസ്ഥാനത്ത് നിന്നും രാത്രികളിലാണ് വഴിയിൽ മാലിന്യം ഒഴുക്കികൊണ്ട് പോകുന്നത്. ദേശീയ പാതക്ക് അരികിൽ കുറ്റ കൃത്യങ്ങൾ കണ്ടു പിടിക്കാൻ നൂറ് കണക്കിന് പോലീസിനെയും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ടെങ്കിലും അവർക്ക് ഇതൊന്നും കാണാൻ താൽപര്യമില്ല. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്മാർക്കാകട്ടെ ഇതൊന്നും തങ്ങളുടെ ജോലിയല്ല എന്ന നിലപാടിലുമാണ്. ലോറിയിൽ നിന്ന് മലിനജലം പുറത്തേക്ക് പോകാതെ അടച്ചുറപ്പുള്ള വണ്ടികളാണ് ഇതിനായി ഉപയോഗിക്കേണ്ടത്.ദേശീയപാതക്കരികിൽ നിന്ന് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ബൈക്ക് യാത്രക്കാരെ വിരട്ടി നാലു കാശ് സർക്കാരിന് ഉണ്ടാക്കുക എന്നത് മാത്രമാണ് ജോലി. ഈ കോവിഡ് കാലത്ത് പോലും ഇക്കാര്യത്തിൽ യാതൊരു നിലപാട് സ്വീകരിക്കാനും, തയ്യാറെടുപ്പില്ലാത്തതും ജനങ്ങളെ കൂടുതൽ ദുരിതത്തിലും രോഗാതുരരുമാക്കുകയാണ്.
Comments (0)