കേരള പത്ര പ്രവർത്തക അസോസിയേഷന്റെ വാർത്തക്ക് ഫലമുണ്ടായി

കേരള പത്ര പ്രവർത്തക അസോസിയേഷന്റെ വാർത്തക്ക് ഫലമുണ്ടായി

വാഹന പരിശോധനയുടെ പേരിൽ മാധ്യമ പ്രവർത്തകരുടെ വാഹനങ്ങളിൽ പതിച്ചിരുന്ന പ്രെസ്സ് സ്റ്റിക്കർ ഉൾപ്പെടെയുള്ളവ നീക്കം ചെയ്യാൻ ഗതാഗത വകുപ്പിലെ ചില ഉദ്യോഗസ്ഥർ കാണിച്ച നടപടികളെ ചൂണ്ടികാട്ടി സംസ്ഥാന രക്ഷാധികാരി അജിതാ ജയ്ഷോർ പ്രസിദ്ധീകരിച്ച വാർത്തയുടെ പ്രതികരണമായി സംസ്ഥാന ഗതാഗത കമ്മീഷണർ  തിരുവനന്തപുരത്തുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടുകയും ഗതാഗത വകുപ്പിന്റെ ഭാഗത്തു നിന്ന് ഇതുസംബന്ധിച്ച വ്യക്തത നൽകാനും ട്രാൻസ്പോർട്ട് കമ്മീഷണർ തയ്യാറായി.
മാധ്യമപ്രവർത്തകരുടെ വാഹനങ്ങളിൽ പതിച്ചിരിക്കുന്ന സ്റ്റിക്കറുകൾ നീക്കം ചെയ്യാൻ ഒരു ഉദ്യോഗസ്ഥനും അനുമതി കൊടുത്തിട്ടില്ലെന്നും അങ്ങനെയുള്ള കാര്യങ്ങൾ ഉണ്ടായാൽ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തണമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ പറയുകയുണ്ടായി. അതുപോലെതന്നെ നിയമവിരുദ്ധമായി വാഹനങ്ങളിൽ കറുത്ത ഫിലിമുകളും, കർട്ടനുകളും ഉപയോഗിച്ചിട്ടുള്ള വാഹനങ്ങൾ കണ്ടാൽ അത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി ചട്ട ലംഘനങ്ങൾക്കെതിരെ സർക്കാരിന് നടപടി സ്വീകരിക്കാൻ മാധ്യമ പ്രവർത്തകരുടെ ഭാഗത്തുനിന്നുള്ള സഹകരണവും സംഘടനാ നേതാക്കളോട് അദ്ദേഹം അഭ്യർഥിക്കുകയുണ്ടായി. അവരവരുടെ വാഹനങ്ങൾ നിയമപരമായ എല്ലാ രേഖകളും പാലിച്ചുള്ളവയാണെന്ന് ഓരോ മാധ്യമപ്രവർത്തകനും ഉറപ്പുവരുത്തി നിയമങ്ങളോടും സർക്കാർ സംവിധാനങ്ങളോടും സഹകരിക്കണമെന്നും സംഘടനയുടെ സംസ്ഥാന രക്ഷാധികാരി എന്നനിലയിൽ അജിതാ ജയ്ഷോർ എല്ലാ മാധ്യമ സുഹൃത്തുക്കളോടും ആവശ്യപ്പെടുന്നു.