കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി മഹാരാഷ്ട്ര...
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്ര കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കേരളത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍. കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്.
വിമാന മാര്‍ഗമോ, ട്രെയിന് മാര്‍ഗമോ വരുമ്പോള്‍ 72 മണിക്കൂറിനുള്ളിലുള്ള ആര്‍ ടി പി സി ആര്‍ പരിശോധനാ ഫലം വേണം. ഇല്ലെങ്കില്‍ വിമാനത്താവളത്തില്‍ സ്വന്തം ചിലവില്‍ ആര്‍ ടി പി സി ആര്‍ പരിശോധനയും റെയില്‍വേ സ്റ്റേഷനില്‍ ആന്റി ബോഡി പരിശോധനയും നടത്തണം. നേരത്തെ ഗുജറാത്ത്, ഗോവ. ദില്ലി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കായിരുന്നു മഹാരാഷ്ട്രയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.



Author Coverstory


Comments (0)