സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ അനന്ത്‌നഗര്‍ ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ജില്ലയിലെ പോഷ്‌ക്രീരി പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സുരക്ഷാസേന സുരക്ഷാവലയം സൃഷ്ടിച്ച് തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഭീകരര്‍ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് തെരച്ചില്‍ ഏറ്റുമുട്ടലിലേക്ക് മാറുകയായിരുന്നു. നിരോധിത സംഘടനയായ ഹിസ്ബുള്‍ മുജാഹിദീനുമായി ബന്ധമുള്ളവരാണ് കൊല്ലപ്പെട്ട രണ്ടു തീവ്രവാദികളെന്നും അധികൃതര്‍ അറിയിച്ചു.