അനധികൃത സമ്ബാദനം: വി.കെ. ശശികലയുടെ 350 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി, സിരുവത്തൂര്‍ ആസ്തികള്‍ കണ്ടുകെട്ടാനും തമിഴ്നാട് സര്‍ക്കാര്‍ നിര്‍ദ്ദേശം
ചെന്നൈ : അനധികൃത സ്വത്ത് സമ്ബാദനവുമായി ബന്ധപ്പെട്ട് വി.കെ. ശശികലയുടെ 350 കോടിയുടെ സ്വത്തുക്കള്‍ തമിഴ്‌നാട് സര്‍ക്കാര്‍ കണ്ടുകെട്ടി. നിയമ വിരുദ്ധമായി വാങ്ങിക്കൂട്ടിയ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ 2014ല്‍ കോടതി ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബിനാമി ആക്‌ട് പ്രകാരമാണ് നടപടി സ്വീകരിക്കുന്നത്.
തഞ്ചാവൂരിലെ 720 ഏക്കര്‍ ഭൂമിയും, ശശികലയുടെ പേരിലുള്ള മൂന്ന് ബംഗ്ലാവും 19 കെട്ടിടങ്ങളുമാണ് ഇപ്പോള്‍ കണ്ടുകെട്ടിയിരിക്കുന്നത്. രണ്ട് ദിവസത്തിനിടെ ശശികലയുടെ 1200 കോടിയുടെ സ്വത്തുക്കളാണ് സര്‍ക്കാര്‍ കണ്ടുകെട്ടിയത്. ഇത് കൂടാതെ സിരുവത്തൂര്‍ ആസ്തികളും കണ്ടുകെട്ടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.
തമിഴ് സര്‍ക്കാരിന്റേത് പ്രതികാര നടപടിയാണെന്നും, ശശികലയെ തമിഴ്‌നാട് സര്‍ക്കാരിന് ഭയമാണെന്നും മന്നാര്‍ഗുഡി കുടുംബം ഇതിനോട് പ്രതികരിച്ചത്. അതിനിടെ അണ്ണാഡിഎംകെ പാര്‍ട്ടി നേതൃത്വത്തിലേക്ക് തിരിച്ചുവരാനം ശശികല നടപടികള്‍ ആരംഭിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് തന്നെ പുറത്താക്കിയത് ചട്ടവിരുദ്ധമെന്ന് ആരോപിച്ച് കോടതിയെ സമീപിക്കാനാണ് ശശികലയുടെ തീരുമാനം.
ഇതിന് മുന്നോടിയായി സഖ്യകക്ഷിയായ വിജയകാന്തിന്റെ പാര്‍ട്ടിയെയും ശശികല ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. പരമാവധി നേതാക്കളുടെ പിന്തുണ ഉറപ്പാക്കാനാണ് നീക്കം.
Comments (0)