അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ കോവിഡ് വാക്സിനേഷന്‍ സെന്‍റെര്‍ ആരംഭിച്ചു
അങ്കമാലി: അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലും കോവിഡ് വാക്സിനേഷന്‍ സെന്‍റര്‍ ആരംഭിച്ചു.വാക്സിനേഷന്‍ സെന്‍ററിന്‍റെ ഉദ്ഘാടനം റോജി എം.എല്‍.എ യും,അങ്കമാലി താലൂക്ക് മെഡിക്കല്‍ സൂപ്രണ്ട് ഡോക്ടര്‍ നസീമ നജീബും ചേര്‍ന്ന് കോവിഡ് വാക്സിന്‍ ആശുപത്രി ഡയറക്ടര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ കളപ്പുരയ്ക്കലിന് കൈമാറി നിര്‍വഹിച്ചു.
ആദ്യഘട്ടത്തില്‍ മൂവായിരത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സിന്‍ നല്കാന്‍ എല്‍.എഫില്‍ സജ്ജീകരിച്ചിട്ടുള്ളത് എം.എല്‍.എ അറിയിച്ചു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വളരെ കൃത്യമായ രീതിയിലാണ് വാക്സിന്‍ കൊടുക്കുവാന്‍ ഇവിടെ സജ്ജീകരിച്ചിരിക്കുന്നത് എന്ന് ഡോക്ടര്‍ നസീമ പറഞ്ഞു.ചടങ്ങില്‍ ഫാദര്‍ വര്‍ഗീസ് പാലാട്ടി,മെഡിക്കല്‍ സൂപ്രണ്ട് ഡോക്ടര്‍ സ്റ്റിജി ജോസഫ്,ഡോക്ടര്‍ ജെറി ജോസ്,ഫാദര്‍ ഷിജോ കോന്‍പറമ്പൻ എന്നിവര്‍ പങ്കെടുത്തു.ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ശേഷം ഗവണ്‍മെന്റ് നിര്‍ദേശപ്രകാരം കോവിഡ് വാക്സിന്‍ പൊതുജനങ്ങള്‍ക്കും ഇവിടെ നിന്നു ലഭ്യമാക്കുമെന്ന് ഡയറക്ടര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ കളപ്പുരയ്ക്കല്‍ അറിയിച്ചു.ആദ്യ കോവിഡ് വാക്സിന്‍ ഡയറക്ടര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ കളപ്പുരയ്ക്കല്‍ ,മെഡിക്കല്‍ സൂപ്രണ്ട് ഡോക്ടര്‍ സ്ടിജി ജോസഫ്,ഡോക്ടര്‍ തോമസ് രാജു പോള്‍,ഡോക്ടര്‍ ജെറി ജോസ്,ഫാദര്‍ സിജോ കൊന്നുപറമ്പില്‍ എന്നിവര്‍ സ്വീകരിച്ചു.
Comments (0)