കേരളത്തിന്‌ അഭിമാനമായി എയറോസിസ് എയര്‍പോര്‍ട്ട് കോളേജ്- അജിതാ ജയ്‌ ഷോര്‍ 

കേരളത്തിന്‌ അഭിമാനമായി എയറോസിസ് എയര്‍പോര്‍ട്ട് കോളേജ്- അജിതാ ജയ്‌ ഷോര്‍ 

കണ്ണൂര്‍:സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പുതിയ വാതായനങ്ങൾ തുറന്ന്‌, ഗഗന സഞ്ചാരികൾക്ക് സഹായ ഹസ്തങ്ങൾ നൽകാനും പുതിയ തൊഴിലവസരങ്ങളുടെ കലവറ തുറക്കാനുമായി കേരളത്തിന് അഭിമാനകരമായ സ്വകാര്യ മേഖലയിൽ ഏറ്റവും ഉയർന്ന നിലവാരത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന  എയറോസിസ് എൻജിനീയറിങ് കോളേജിന്റെ സ്വപ്ന പദ്ധതി ആയിരുന്ന എയറോസിസ് എയർപോർട്ട് കോളേജ് കണ്ണൂരിന്റെ മണ്ണിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. കോവിഡ്  പ്രോട്ടോകോളുകൾ എല്ലാം പൂർണമായിത്തന്നെ പാലിച്ചുകൊണ്ട് നടന്ന മാതൃകാപരമായ ചടങ്ങിൽ രാജ്യത്തിന്റെ പലഭാഗത്തുനിന്നും പ്രമുഖർ പങ്കെടുത്തു. നിരവധി എയർപോർട്ടുകളിൽ എയർപോർട്ട് ഡയറക്ടർ ആയും നിലവിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ജനറൽ മാനേജരുമായ ശ്രീ കൃഷ്ണകുമാർ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ കാലിക്കറ്റ് എയർപോർട്ട് മാനേജർ ശ്രീ ഷൗക്കത്തലി, എമിറേറ്റ്സ് സർവീസ് എൻജിനീയർ തിരുവനന്തപുരം, ശ്രീ സുഹൈർ,ഹാരിഡ്, ഗോ എയർ - ക്രിസ്റ്റീന, സജീ ബാലകൃഷ്ണൻ - ക്യാപ്റ്റൻ എയർ ഇന്ത്യ,  ചിഞ്ചു ചന്ദ്രൻ- ക്യാബിൻ ക്രൂ എയർ ഇന്ത്യ, ശ്രീ ജയമോഹൻ ഹോപ്പ് മാനേജിങ് ട്രസ്റ്റി, ശ്രീ ഷിറാസ് - എക്സിക്യൂട്ടീവ് പൈലറ്റ്, ശ്രീ ബിജീഷ് - ജനറൽ മാനേജർ വാൾട്ട് സ്ട്രീറ്റ് എക്സ്ചേഞ്ച് - ഹോങ്കോങ്ങ്, മനുഷ്യാവകാശ പ്രവർത്തകനും ഡോക്ടർ എപിജെ ഗ്ലോബൽ ഫൗണ്ടേഷൻ വൈസ് ചെയർമാനുമായ സി കെ യു  ഇബ്രാഹിം,  കുവൈറ്റ് അബാസിഡറുടെ  സെക്രട്ടറി ശ്രീ അബ്‌ദുള്ള തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്ത വേദി വരണോജലമായിരുന്നു ഈ സംരംഭത്തിൽ സന്നിഹിതരായിരുന്ന എല്ലാ അതിഥികൾക്കും ചെയർമാൻ ഡോക്ടർ ഷാഹുൽ ഹമീദ്  നന്ദി പ്രകാശിപ്പിക്കുകയുണ്ടായി.