ചാരക്കേസ് : നമ്പി നാരായണൻ മൊഴി നൽകി
തിരുവനന്തപുരം: ഐ.എസ്.ആർ. ഒ ചാരക്കേസിൽ തനിക്ക് ഇതുവരെ നീതി ലഭിച്ചില്ലെന്നും തുടർന്നും നീതി ലഭിക്കുമെന്ന് ഉറപ്പാണെന്നും ശാസ്ത്രജ്ഞൻ നമ്പി നാരായണൻ. സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ഡി.കെ ജെയിൻ കമ്മിറ്റിക്ക് അദ്ദേഹം നിരവധി തെളിവുകൾ നൽകി. അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തി.സെക്രട്ടറിയേറ്റ് അനക്സിലായിരുന്നു തെളിവെടുപ്പ് നടന്നത്.ബി. കെ ജയിന്‍ ഓൺലൈനിൽ പങ്കെടുത്തു. സമിതി അംഗങ്ങളായ വി. എസ് സെന്തിൽ, ഡി. കെ പ്രസാദ് എന്നിവർ ഹാജരായി.തെളിവെടുപ്പ് ഇന്നും തുടരും.



Author Coverstory


Comments (0)