ഫാദർ ജേക്കബ്ബ് പാലക്കാപ്പിളളിയെ, വി സജിനിയും സംഘവും സന്ദർശിച്ചു.
ആദരണീയ പ്രധാനമന്ത്രി നരേന്ദ്ര മോദിജി യുടെ 71-)o ജന്മദിനത്തിൽ, KCBC(Kerala Cathelic Bishop Council) സംസ്‌ഥാന വക്താവ് Fr. ജേക്കബ് പാലക്കാപ്പള്ളിയെ, KCBC ആസ്‌ഥാനത്തെത്തി ബിജെപി എറണാകുളം. ജില്ല സെക്രട്ടറി സി വി സജനി സന്ദർശിച്ചു. മോദിജിയെ സന്ദർശിച്ച ബിഷപ്പ്മാരുടെ സംഘത്തോടൊപ്പം അദ്ദേഹവും ഉണ്ടായിരുന്നു. മോദിജിക്ക് അദ്ദേഹം പിറന്നാൾ ആശംസകൾ നേരു കയും അദേഹത്തിന്റെ ആയുരാരോഗ്യത്തിനായി പ്രാർഥിക്കുന്നു എന്നും പറഞ്ഞു കേരളം നവോഥാനത്തിന്റെ മണ്ണാണെന്നും ഇവിടെ മതസൗഹാർദം നില നിൽക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കേരളത്തിൽ IS സാന്നിധ്യം തെളിഞ്ഞ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഗൗരവതരമാ
യ ഇടപെടലുകളും നടപടികളും ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.സമൂഹത്തിന്റെ നന്മക്കായി നാടിന്റെ വികസനത്തിനായി നാം ഒന്നിച്ചു പ്രവർത്തിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തെ ഷാൾ അണിയിച്ചു ആദരിക്കുകയും കേരവൃക്ഷതൈ സമ്മാനിക്കുകയും ചെയ്തു. ബിജെപി ജില്ല കമ്മിറ്റി അംഗം പുതുക്കലവട്ടം ബാലചന്ദ്രൻ, മഹിള മോർച്ച മണ്ഡലം സെക്രട്ടറി ബ്രിജിത് ജെയിംസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. മൂവർക്കും കൊന്തയും ഫാദർ സമ്മാനിച്ചു.
Comments (0)