വ്യാജ ഡീസൽ വ്യാപകം, പരിസ്ഥിതി മലിനീകരണത്താൽ വലഞ്ഞ് നാട്ടുകാർ: പോലീസിന് ജാഗ്രത കുറവു്
തൃശൂർ, :ജില്ലയിൽ മായം ചേർത്ത വ്യാജ ഡീസൽ വ്യാപകമായി ഉപയോഗിക്കുന്നതിലൂടെ പരിസ്ഥിതി വിഷമയമാകുന്നു, ഉപയോഗശൂന്യമായ കരിഓയിലും ഫർണസ് ഓയിലും രാസമിശ്രണങ്ങൾ ചേർത്ത് ചെറിയ ശതമാനം സീസലിൽ ലയിപ്പിച്ചുണ്ടാക്കുന്ന ഡീസൽ ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങളിലാണ് ഉപയോഗിക്കുന്നത് ഉദാഹരണതിന് 500 ലിറ്റർ ഡിസൽ ടാങ്കിനകത്ത് 350 ലിറ്ററോളം വ്യാജ ഡിസൽ ആണ് നിറക്കുന്നത് ,എഞ്ചിൻ പ്രവർത്തനക്ഷമമാകുന്നതോടെ പുറത്തു വരുന്ന പുകയിലൂടെ മനുഷ്യ - ജന്തു - സസ്യജാലങ്ങൾക്ക് ഉൾക്കൊള്ളാനാകാത്ത കാഡ് മിയം, ഈയം, മുതലായ ലോഹങ്ങൾക്ക് സമാനമായ ക്യാൻസറുൾപ്പെടെ മാരകമായ വ്യാധികളിലേക്ക് ഈ മലിനീകരണ വാതകം കാരണമാകുന്നു, ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് ചില സ്വകാര്യ ബസുടമകളുടെ വീടുകളിലും കൃഷി ഇടങ്ങളിലും, ഗോഡൗണുകളിലും ലക്ഷക്കണക്കിന് ലിറ്റർ വ്യാജ ഡീസൽ ഇങ്ങനെ സൂക്ഷിച്ചു വച്ചിട്ടുണ്ട് രാത്രി കാലങ്ങളിലാണ് ഇവ വാഹന ടാങ്കുകളിലേക്ക് നിറക്കുന്നത്, ഇരിങ്ങാലക്കുട - കാട്ടൂർ റോഡുകളിൽ സർവീസ് നടത്തുന്ന ബസുകളിൽ ഇത് വ്യാപകമായ് ഉപയോഗിക്കുന്നുണ്ട് വാഹനം കടന്നു പോയതിന് ശേഷം റോഡിനിരുവശമുള്ളവർക്ക് ശ്വാസതടസ്സവും ശരീരത്ത് ചൊറിച്ചിലും ദേഹാസ്സ്ഥ്യവും അനുഭവപ്പെടുന്നതായ് പലരും പറയുന്നു., മോട്ടാർ വാഹന വകുപ്പിന് ഇത് സംബന്ധിച്ച് നിയമ നടപടി എടുക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കിലും പൊതുതാത്പര്യം മുൻനിർത്തി പോലീസിന് കേസെടുക്കാമെങ്കിലും പോലീസ് ജാഗ്രത കാണിക്കുന്നില്ല എന്നാണ് പൊതുജനങ്ങളുടെ പരാതി, ഇതിനിടെ കാട്ടൂർ മേഖലയിൽ വ്യാജ ഡീസൽ വിപണനവുംഉപയോഗവും സംബന്ധിച്ച് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് കൃത്യമായ റിപ്പോർട് തൃശൂർ എസ്, പി.ക്ക് നൽകിയിട്ടുണ്ട്, സർക്കാരിനെ സംബന്ധിച്ച് നികുതി നഷ്ടവും പൊതു സമൂഹത്തിൻ്റെ ആരോഗ്യവും പരിസ്ഥിതി മലിനീകരണത്തിൻ്റെ ഗൗരവും കണക്കിലെടുത്ത് പോലീസ് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
അജിതാ ജയ് ഷോർ
Comments (0)