എറണാകുളത്തപ്പൻ്റെ പേരിൽ സംഭാവന സ്വീകരിക്കാൻ വെബ് സെറ്റ്, ക്ഷേത്ര ക്ഷേമസമിതിക്ക് അനുമതിയുണ്ടോ? കോടതി

എറണാകുളത്തപ്പൻ്റെ പേരിൽ സംഭാവന സ്വീകരിക്കാൻ വെബ് സെറ്റ്, ക്ഷേത്ര ക്ഷേമസമിതിക്ക് അനുമതിയുണ്ടോ? കോടതി
കൊച്ചി: ക്ഷേത്ര ക്ഷേമസമിതിക്ക് സംഭാവന പിരിക്കാൻ വേണ്ടി ക്ഷേത്ര ക്ഷേമസമിതി വെബ്ബ് സെറ്റ് ഉണ്ടാക്കിയത് അനുമതിയോടു് കൂടിയാണോയെന്ന് സത്യവാങ്മൂലം നൽകാൻ കോടതി ആവശ്യപ്പെട്ടു, വിശ്വാസികൾ പവിത്രമായ് കാണുന്ന ക്ഷേത്രവും ക്ഷേത്രാങ്കണവും മദ്യപിച്ച് അനാവശ്യ പ്രവർത്തനങ്ങൾക്ക് വേദിയാക്കിയതുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഉത്തരവാദിയായ കൗണ്ടർ അസിസ്റ്റൻ്റ് മോഹനനെ സസ്പ്പെൻഡ് ചെയ്യുകയും ചെയ്തു എന്നതല്ലാതെ ഇവിടെ നടക്കുന്ന പ്രവർത്തനങ്ങളും ക്ഷേത്ര വിശ്വാസ നിഷേധങ്ങൾക്കും ഇവിടുത്തെ ഉദ്യോഗസ്ഥർ രാഷ്ട്രീയ പിൻതുണയോടെ എല്ലാ ഒത്താശയും ചെയ്യുകയാണ് ക്ഷേത്ര ക്ഷേമസമിതിയുടെ പ്രസിഡൻ്റായ രാജേന്ദ്രപ്രസാദിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് വിശ്വാസികൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ഇദ്ദേഹം ചാർജെടുത്തതിന് ശേഷം അനിയന്ത്രിതമായി സമ്പാദിച്ച സ്വത്തുക്കളെ കുറിച്ചും, ക്ഷേത്ര പണം മറ്റുകാര്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെ കുറിച്ചും വ്യാപകമായ പരാതികളാണ് ഉയരുന്നത്, ഭഗവാന് ഒരടി മണ്ണ് എന്ന പദ്ധതി മുതൽ നാളിതുവരെ നടന്നിട്ടുള്ള എല്ലാ വിഷയങ്ങളും പുനപരിശോധനക്ക് വിധേയമാക്കണമെന്നാണ് വിശ്വാസികൾ പറയുന്നത്