ഡൽഹി വിദ്യാഭ്യാസ രംഗം രാജ്യത്തിന് മാതൃകയാക്കി, ആം ആദ്മി, :മന്ത്രി അതി ഷിമർ ലേന

ഡൽഹി വിദ്യാഭ്യാസ രംഗം രാജ്യത്തിന് മാതൃകയാക്കി, ആം ആദ്മി, :മന്ത്രി അതി ഷിമർ ലേന
ഡൽഹി വിദ്യാഭ്യാസ രംഗം രാജ്യത്തിന് മാതൃകയാക്കി, ആം ആദ്മി, :മന്ത്രി അതി ഷിമർ ലേന
കൊച്ചി: ഡൽഹിയിൽ വർഷങ്ങളായ് നിലനിന്നിരുന്ന വിദ്യാഭ്യാസ അസംതുലിതാവസ്ഥക്ക് മാറ്റം വരുത്തി, ക്രമാനുഗതമായ പുരോഗതി വരുത്താൻ ആം ആദ്മി സർക്കാരിന് സാധിച്ചത് രാജ്യം ശ്രദ്ധിക്കുന്നത് അതിൻ്റെ വിജയത്തെ യാണ് എന്ന് ഡൽഹി വിദ്യാഭ്യാസ മന്ത്രിയും പാർട്ടിയുടെ പ്രധാന പ്രവർത്തകയുമായ ശ്രീമതി അതിഷി മർലേന കൊച്ചിയിൽ ഒരു പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയുണ്ടായി, എ.എ.പി. സംഘടിപ്പിച്ച വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങൾ എന്ന വിഷയത്തിൽ നടന്ന പൊതുചർച്ചയിലാണ് ഇത് പറഞ്ഞത്, രാജ്യത്തിൻ്റെ തലസ്ഥാനമാണെങ്കിലും സാധാരണക്കാരൻ്റെ ജീവിതപ്രയാണത്തിലും വിദ്യാഭ്യാസ നിലവാരത്തിലും യാതൊരു പുരോഗതിയും ഇല്ലെന്ന് മാത്രമല്ല മുന്നോട്ടുള്ള ഗതി തന്നെ സ്തംഭനാവസ്ഥയിലായിരുന്ന അവസ്ഥയിലായിരുന്നു ഡൽഹിയിലെ ജനങ്ങൾ ജനാധിപത്യപരമായ അവകാശങ്ങളുടെ പുനർചിന്തനത്തിന് തയ്യാറായതും പാർട്ടി അധികാരത്തിൽ വന്നതും, ഒന്നുമല്ലാതിരുന്ന സർക്കാർ സ്കൂളുകൾ ഉന്നത നിലവാരത്തിലെത്തിച്ചു, അതോടെ സ്വകാര്യ സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികൾ സർക്കാർ സ്കൂളുകളിലേക്ക് മാറികൊണ്ടിരുന്നു, അങ്ങനെ ആം ആദ്മി സർക്കാർ ഈ രംഗത്ത് നിരവധി മാറ്റങ്ങൾ വരുത്തി, കേരളത്തിലും ഈ രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ എല്ലാവരും തീരുമാനിക്കണം, മന്ത്രി പറഞ്ഞു, സെമിനാറിൽ എ എ പി, സംസ്ഥാന പ്രസിഡൻ്റ് വിനോദ് മാത്യു വിത്സൺ, ടി.പി.ശ്രീനിവാസൻ, ഡോ: സെബാസ്റ്റ്യൻ ജയിംസ്, പി.സി സിറിയക്ക്, സെലിൻ ഫിലിപ്പ് എന്നിവർ സംസാരിച്ചു