സ്വാതന്ത്ര്യ ദിനാഘോഷം തത്സമയം കുട്ടികളിലെത്തിച്ച് ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം

സ്വാതന്ത്ര്യ ദിനാഘോഷം തത്സമയം കുട്ടികളിലെത്തിച്ച് ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം

തൃശ്ശൂർ /ശ്രീരാമകൃഷ്ണഗുരു കുല വിദ്യാമന്ദിരത്തിൽ 74ാമത് സ്വതന്ത്ര ദിനാഘോഷം വിവിധ പരിപാടികളോടെ ആചരിച്ചു.പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ കോ വിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. ആയിരത്തി മൂന്നോ റോളം കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ നടന്ന പരിപാടി തത്സമയം എണ്ണു റിലധികം കുട്ടികൾക്ക് ലിങ്ക് വഴി കാണാനായി.ഇത്തരത്തിൽ സമീപഭാവിയിൽ വിവിധ വിഷയങ്ങളുടെ ക്ലാസ്സ് കുട്ടികൾക്ക് കണ്ടു സംസാരിക്കാൻ കഴിയുന്ന വിധത്തിൽ സംയോജിപ്പിക്കാൻ പദ്ധതികൾ തയ്യാറാക്കി വരികയാണെന്ന് എൻ.സി സി ഓഫിസറും ഐ.ടി കോ ഡിനേറ്ററുമായ ആർ പ്രവീൺ  പറഞ്ഞു.

വിദ്യാലയ സമുച്ചയ ത്തിൽ നടന്ന പരിപാടിയിൽ വിദ്യാലയം പ്രിൻസിപ്പൽ ബിന്ദു  പതാക ഉയർത്തി.സ്കൂൾ മാനേജർ സ്വാമി സദ്ഭവാനന്ദ , സ്വാതന്ത്രദിനാഘോഷം നൽകി, പി.ടി.എ പ്രസിഡൻ്റ് കെ.വി രാമദാസ്, സ്കൂൾ പ്രഥമാദ്ധ്യാപിക പി.എസ് രജിത, സ്റ്റാഫ് സെക്രട്ടറി സി.മനോജ് എന്നിവർ സംസാരിച്ചു.ദേശിയ ഗാനാലാപനത്തോടെ പരിപാടി സമാപിച്ചു.വിദ്യാലയത്തിലെ ഒരു പൊതു പരിപാടി ആദ്യമായാണ് എല്ലാ കുട്ടികളിലും ലിങ്ക് വഴി എത്തിക്കുന്നത്.