കോവിഡ് രോഗബാധ മൂടിവെച്ചത് അന്വേഷിക്കണം
എസ് കെ
/തൃശ്ശൂർ: നഗരത്തിനടുത്ത് ഒരു സ്വകാര്യ ആശുപത്രിയിൽ മാസങ്ങൾക്ക് മുമ്പ് അറ്റൻ്റർ മാർക്ക് കോ വിഡ് ബാധയുണ്ടാവുകയും അവരെ വേണ്ടവിധത്തിൽ കോറണ്ടയ്നിൽ താമസിപ്പിക്കാതിരിക്കുകയും കോവിഡ് പകരാൻ ഇടയാക്കിയ സംഭവത്തെക്കുറിച്ച് അധികാരികൾ മൗനം പാലിക്കുകയാണ്.നിരവധി ജീവനക്കാർക്ക് കോ വിഡ് ബാധയുണ്ടാവുകയും അവരെ ആരുമറിയാതെ അമലയിൽ പാർക്ക് ചെയ്ത ഓട്ടോറിക്ഷകളിൽ ഒരു ലോഡ്ജിലേക്ക് മാറ്റുകയും ചെയ്തത് ഓട്ടോ ഡ്രൈവർമാരെ ആശങ്കയിലാക്കിയിരിക്കയാണ്.
ജൂലൈ 22, 23 തിയ്യതികളിൽ ആശുപത്രി സന്ദർശിച്ച എല്ലാവരും കോവിഡ്ടെസ്റ്റ് ചെയ്യണമെന്ന് ജില്ലാ ഭരണകൂടം അറിയിപ്പ് നൽകിക്കഴിഞ്ഞു. നഴ്സിങ്ങ് സൂപ്രണ്ട് തൻ്റെ മേഖലയിലുള്ള കോൺവെൻ്റിലെസിസ്റ്റർ മാർക്ക് അയച്ച വോയ്സ് സന്ദേശം ആരോ ചോർത്തി വിവിധ ഗ്രൂപ്പുകളിലേക്ക് തയച്ചതോടെയാണ് ആശുപത്രിയിലെ ഭി കരാന്തരീക്ഷം പുറം ലോകം അറിയുന്നത്. സിസ്റ്ററുടെ വോയ്സ് മെസെജിനെ തുടർന്ന് ഒരു നഴ്സ് തൻ്റെ സുഹൃത്തിനെ വിളിച്ച് നഴ്സിങ്ങ് സുപ്രണ്ടിൻ്റെ അഹങ്കാരമാണ് വോയ്സ് ക്ലിപ്പ് ലിക്ക് ചെയ്തതും ആശുപത്രി അധിക തർകൈക്കൊണ്ട നിലപാടിനെയും വിമർശിച്ച് കൊണ്ടുള്ള വോയ്സ് ക്ലിപ്പും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു.
പി.ആർ ഡി, സി.എം.എം, ഒ, ആരോഗ്യ പ്രവർത്തകർ, ആർ.എൻ.ഐ അംഗീകാരമുള്ള മാധ്യമ പ്രവർത്തകർ എന്നിവർക്ക് മാത്രമേ കോ വിഡ് വാർത്തകൾ പ്രചരിപ്പിക്കാൻ സർക്കാർ അനുമതിയുള്ളൂ എന്നിരിക്കെ വിവിധ വാട്സ് അപ് ഗ്രൂപ്പുകളിൽ ഇത്തരം പ്രചരണങ്ങൾ എങ്ങിനെ നടക്കുന്നു. ജില്ലാ മെഡിക്കൽ ഓഫിസറും ബന്ധപ്പെട്ട അധികാരികളും ആശുപത്രി അധികാരികൾ കാണിച്ച നിരുത്തരവാദപരമായ നടപടികൾ അന്വേഷിക്കണമെന്ന് അമല പരിസരവാസികൾ ആവശ്യപ്പെട്ടു തുടങ്ങിയിരിക്കയാണ്.
Comments (0)