പ്രമുഖ കോളെജുകളിൽ സീറ്റ് വാഗ്ദാനം ചെയ്യുന്ന വ്യാജ ഏജൻസികളെ തിരിച്ചറിയുക 

 ശശി കളരിയേൽ 

 കൊച്ചി: പ്രമുഖ കോളെജുകളിൽ സീറ്റ് ഉറപ്പാക്കിത്തരാമെന്ന് പറഞ്ഞ് പണം തട്ടിപ്പ് നടത്തുന്ന നിരവധി ഏജൻ സികൾ കേ ര ള ത്തിൽ പ്രവർത്തിക്കുന്നു..ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കോളജുകളുമായി ചേർന്നും കേരളത്തിലെ ചില ചെറുകിട സ്ഥാപനങ്ങളുമായി ചേർന്നാണ് തട്ടിപ്പ് നടന്നത്തുന്നത്.പ്ലസ് ടുറിസൽറ്റ് വന്നതോടെ സാമൂഹ്യ മാധ്യമങ്ങളിൽ പരസ്വം നൽകിയാണ് കുട്ടികളെയും രക്ഷിതാക്കളെയും വല വിശുന്നത്.കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റൂട്ടിൽ കാർഡിയോവാസ്കുലർ സിറ്റ് ശരിയാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് തിരുവനന്തപുരത്തെഒരു ഏജൻ സി വിദ്യാർത്ഥിയെ സമീപിച്ചത്

അമൃതയിൽ കാർഡിയോവാ സ്കുലർ സീറ്റുകൾ മുഴുവൻ അഡ്മിറ്റ് ചെയ്ത സാഹചര്യത്തിലാണ് ഏജൻ്റിൻ്റെ ഫോൺ സന്ദേശം, ജൂലായ് 13 ന് എഴുത്ത് പരിക്ഷ നടത്തി ലിസ്റ്റ് പര സ്വപ്പെടുത്തിയാണ് പ്രവേശനം നടത്തിയത്. എന്നാൽ ഇതൊന്നും പ്രശ്നമല്ലെന്നും നിങ്ങൾക്ക് സിറ്റ് വാങ്ങിത്തരാമെന്നുമായിരുന്നു ഏജൻ്റിൻ്റെ വാഗ്ദാനം. അമൃത ഇൻസ്റ്റിറ്റൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് അഡ്മിഷൻ നിയന്ത്രിക്കുന്നതിന് ഏജൻ്റ് മാരെ നിയമിച്ചിട്ടില്ലെന്നും പല സ്ഥലങ്ങളിലും ഇത്തരം ഏജൻ്റുമാർ പ്രവർത്തനം നടത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അതിനെതിരെ നടപടി എടുക്കാൻ ശ്രമിക്കുകയാണെന്നും അമൃതാ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പലും ഇപ്പോൾ അഡ്മിഷൻ കോഡിനേറ്ററുമായ ഡോ പ്രതാപൻ നായർ അറിയിച്ചു.വ്യാജ ഏജസികളെ തിരിച്ചറിയണമെന്നും അദ്ദേഹം. പറഞ്ഞു.