ഇഡി വിഷയത്തില്‍ ; സംശയം തോന്നിയാല്‍ ചോദ്യം ചെയ്തു കൂടേയെന്ന് കോടതി
കൊച്ചി : കിഫ്ബിക്ക് എതിരായ ഇ.ഡി നടപടി നിയമ വിരുദ്ധം എന്ന് തോമസ് ഐസക് ഹൈക്കോടതിയില്‍. സംശയം തോന്നിയാല്‍ ചോദ്യം ചെയ്തു കൂടേയെന്ന് കോടതി. സ്വകാര്യത മാനിക്കണം എന്നും നിര്‍ദ്ദേശം. തോമസ് ഐസക്കിന്റെ ഹര്‍ജി ബുധനാഴ്ച പരിഗണിക്കാനായി മാറ്റി. ഇ ഡിക്ക് എതിരായി ഇടത് എം എല്‍ എ മാര്‍ നല്‍കിയ പൊതു താല്പര്യ ഹര്‍ജി നിലനില്‍ക്കില്ലെന്ന് കോടതി. കിഫ് ബി മസാല ബോണ്ട് ഇറക്കിയതുമായി ബന്ധപ്പെട്ട കേസില്‍ ഇ.ഡി. നല്‍കിയ സമന്‍സ് ചോദ്യം ചെയ്താണ് തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചത്. സമന്‍സില്‍ തന്റെ സ്വത്ത് വിവരങ്ങള്‍ ചോദിച്ചിട്ടുണ്ടെന്ന് തോമസ് ഐസക് കോടതിയെ അറിയിച്ചു. എന്ത് നിയമലംഘനമാണ് താന്‍ നടത്തിയത് എന്ന് ഇ ഡി വ്യക്തമാക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു. എന്നാല്‍ സംശയം തോന്നിയാല്‍ കേസില്‍ ചോദ്യം ചെയ്തുകൂടെ എന്ന് ചോദിച്ച കോടതി . സ്വകാര്യത ലംഘിക്കാന്‍ ആവില്ലെന്നും ഇ ഡിയോട് നിര്‍ദ്ദേശിച്ചു. ഹൈക്കോടതിവിധിക്ക് ശേഷം മാത്രം ഇ ഡിക്ക് മുന്നില്‍ ഹാജരാകുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് തോമസ് ഐസക്. തോമസ് ഐസക്കിന്റെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചിട്ടില്ല, സമന്‍സിനും സ്റ്റേയില്ല, ബുധനാഴ്ചവരെ തുടര്‍നടപടിയുണ്ടാകില്ലെന്ന് ഇ ഡി കോടതിയെ അറിയിച്ചു. ഇ ഡി ക്കെതിരെ എംഎല്‍എമാരായ കെ കെ ശൈലജ എം മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കില്ലെന്ന് കോടതി വാക്കാല്‍ പറഞ്ഞു,
Comments (0)