രാജ്യത്ത് രണ്ടാം സ്വാതന്ത്ര്യ സമരം അനിവാര്യമായിരിക്കുന്നു-കടന്നപ്പള്ളി രാമചന്ദ്രന്‍
കൊച്ചി : രാജ്യത്ത് രണ്ടാം സ്വാതന്ത്ര്യ സമരം അനിവാര്യമായിരിക്കുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭരണം എത്തിപ്പെട്ടു കഴിഞ്ഞെന്നും ഗാന്ധി വധ കാലഘട്ടത്തെ രാഷ്ട്രിയ സ്ഥിതിക്ക് സമാനമായ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും ഇതില്‍ നിന്നും ഒരു മോചനത്തിന് സാധ്യമായ അവസ്ഥ സംജാതമാക്കാന്‍ കോണ്‍ഗ്രസ് (എസ്) നെ സാധിക്കു എന്നും കോണ്‍ഗ്രസ് എസ് സംഘടിപ്പിക്കുന്ന ദേശീയ പുനരര്‍പ്പണ വാരത്തിന്റെ ജില്ലാതല ഉത്ഘാടനം നിര്‍വഹിച്ചുകൊണ്ട് എറണാകുളം പാലാരിവട്ടം വെ എം.സി.എ ഹാളില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോണ്‍ഗ്രസ് (എസ്)എറണാകും ജില്ലാ പ്രസിഡന്റ് എ.എസ്.അനിലിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ എറണാകുളം ജില്ലാ പ്രസിഡന്റ് ബി.എ.അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. പി.വി.സന്തോഷ് ലാല്‍ സ്വാഗതവും ജൂബി വര്‍ഗീസ് കൃതജ്ഞതയും പറഞ്ഞു. യോഗത്തില്‍ കോണ്‍ഗ്രസ് (എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ കാഞ്ഞിലി, ജില്ലാ വൈസ് പ്രസിഡന്റ് മാരായ രജിഷ്, ബിജാസ്, രമ്യ ഷിയാസ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ജിദാത്ത്, ജോര്‍ജ്, അമല്‍, തൗഫിക്ക്, തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)