നഗരത്തിലെ കുപ്രസിദ്ധമായ ഗതാഗത കുരുക്കില്‍ കാര്‍ പെട്ടപ്പോള്‍ ശസ്ത്രക്രിയ നടത്താനായി ഡോക്ടര്‍ ഓടിയത് മൂന്ന് കിലോമീറ്റര്‍

നഗരത്തിലെ കുപ്രസിദ്ധമായ ഗതാഗത കുരുക്കില്‍ കാര്‍ പെട്ടപ്പോള്‍ ശസ്ത്രക്രിയ നടത്താനായി ഡോക്ടര്‍ ഓടിയത് മൂന്ന് കിലോമീറ്റര്‍

ബംഗളൂരു : നഗരത്തിലെ കുപ്രസിദ്ധമായ ഗതാഗത കുരുക്കില്‍ കാര്‍ പെട്ടപ്പോള്‍ ശ സ്ത്രക്രിയ നടത്താനായി ഡോക്ടര്‍ ഓടിയത് മൂന്ന് കിലോമീറ്റര്‍. സര്‍ജാപുര റോഡ് മണിപ്പാല്‍ ആശുപത്രിയിലെ ഗാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഡോ. ഗോവിന്ദ് നന്ദകുമാറാ ണ് ബംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിനെ ഓടിത്തോല്‍പിച്ചത്. പിത്താശയ രോഗം മൂലം കഠിന വേദനയനുഭവിക്കുന്നയാളുടെ ശസ്ത്രക്രിയയാണ് നിശ്ചയിച്ചി രുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു. ഡ്രൈവര്‍ ഓടിച്ചിരുന്ന കാര്‍ സര്‍ജാപുര- മാറത്ത ഹള്ളി റോഡില്‍ എത്തിയപ്പോള്‍ കുടുങ്ങി. ആശുപത്രിയിലേക്ക് 10 മിനിറ്റ് ഡ്രൈവ് കൂടി മതിയായിരുന്നു. എന്നാല്‍ ഇഴഞ്ഞിഴഞ്ഞ് ഈ ദൂരം പിന്നിടാന്‍ 45 മിനിറ്റെ ങ്കിലും വേണ്ടിവരുമെന്നു മനസലായതോടെ കാറില്‍ നിന്നിറങ്ങി ഓടുകയായിരുന്നു വെന്നും അദ്ദേഹം വ്യക്തമാക്കി. ദിവസവും വ്യായാമം ചെയ്യുന്നതിനാല്‍ പ്രയാസ മൊന്നും തോന്നിയില്ല. ആംബുലന്‍സുകള്‍ക്കു പോലും കടന്നു പോകാന്‍ കഴിയാത്ത തരത്തിലുള്ള ഗതാഗത പ്രശ്‌നത്തിനു പരിഹാരം ഉണ്ടായില്ലെങ്കില്‍ വലിയ അത്യാ ഹിതങ്ങള്‍ ഉണ്ടാകുമെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി. ശസ്ത്രക്രിയയ്ക്കു ശേഷം രോ ഗി സുഖം പ്രാപിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.