ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതി സമാധിയായി
ഭോപാല്‍ : ഗുജറാത്തിലെ ദ്വാരക ശാരദാപീഠത്തിന്റെയും ബദരീനാഥിലെ ജ്യോതിര്‍ മഠത്തിന്റെയും അധിപനായ ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതി (99) സ മാധിയായി. മധ്യപ്രദേശിലെ നരസിംഹ്പുര്‍ പരംഹംസി ഗംഗാ ആശ്രമത്തില്‍ ഇന്ന ലെ വൈകിട്ട് മൂന്നരയോടെയാണ് സമാധിയായത്. സമാധിയിരുത്തല്‍ ചടങ്ങ് ഇന്ന് വൈകിട്ട് ആശ്രമത്തില്‍ നടക്കും. 1924-ല്‍ മധ്യപ്രദേശിലെ ജബല്‍പുരിനടുത്തുള്ള ഗ്രാ മത്തിലാണു ജനനം. പോത്തിറാം ഉപാധ്യായ ആത്മീയാന്വേഷണത്തിനായി ഒമ്പതാം വയസ്സില്‍ വീടുവിട്ടു. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ക്വിറ്റ് ഇന്ത്യാ പ്രസ്ഥാന ത്തില്‍ പങ്കെടുത്തതിന് ജയില്‍വാസമനുഭവിച്ചിട്ടുണ്ട്. സ്വാമി സ്വരൂപാനന്ദയെ 'വി പ്ലവസന്ന്യാസി' എന്നും വിളിച്ചിരുന്നു. 1981 ലാണ് ശങ്കരാചാര്യ പദവി ലഭിച്ചത്. സ്വാമിയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ അനു ശോചിച്ചു. ദണ്ഡിസ്വാമിയെന്നറിയപ്പെടുന്ന സ്വാമി സദാനന്ദ മഹാരാജിന്റെ നേതൃ ത്വത്തില്‍ തുടര്‍ കര്‍മങ്ങള്‍ നടക്കും.



Editor CoverStory


Comments (0)