കെ എസ് ആര്‍ ടി സി ബസ് ടയര്‍ പൊട്ടി, മറിഞ്ഞു: ഒരു മരണം
നേര്യമംഗലം : ചാക്കോച്ചി വളവില്‍ കെ എസ് ആര്‍ ടി സി ബസ് മറിഞ്ഞുണ്ടായ അ പകടത്തില്‍ ഒരു മരണം. മൂന്നാര്‍ എറണാകുളം റൂട്ടില്‍ ഓടുന്ന ബസിനാണ് അപ കടം സംഭവിച്ചത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലാണ് സംഭവം. രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടു ക്കുന്നതിനിടെ ടയര്‍ പൊട്ടി ബസ് താഴേക്ക് മറിയുകയായിരുന്നു. അടിമാലി കുളമാം കുഴി സ്വദേശി സജീവാണ് മരിച്ചത്. വാഹനത്തില്‍ അന്‍പതോളം ആളുകള്‍ ഉണ്ടാ യിരുന്നു. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. നിരവധിപേര്‍ക്ക് പരുക്കേറ്റി ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബസ് ഉയര്‍ത്തിയാല്‍ മാത്രമേ അ ടിയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് അറിയാനാവൂ. ബസ് ഓടിച്ചി രുന്ന ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഗുരുതര പരുക്കുകളുണ്ട്.



Editor CoverStory


Comments (0)