വനിതാ എസ് ഐ യുടെ നേതൃത്വത്തിൽ കഞ്ചാവ്വ് വില്പനക്കാരെ പിടികൂടി

വനിതാ എസ് ഐ യുടെ നേതൃത്വത്തിൽ കഞ്ചാവ്വ് വില്പനക്കാരെ പിടികൂടി

മാഹി: മാഹിയിലും പരിസര പ്രദേശങ്ങളിലും ലഹരിമരുന്നും കഞ്ചാവും വ്യാപകമാവുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വനിതാ സബ്ബ് ഇൻസ്പെക്ടർ റീന മേരി ഡേവിഡിന്റെ നേതൃത്വത്തിലുള്ള പോലീസിന്റെ പരിശോധനയിൽ മാഹി മുനിസിപ്പൽ കോo പ്ലക്സിന്റെ പരിസരത്ത് സംശയകരമായ സാഹചര്യത്തിൽ നിൽക്കുന്ന കണ്ട മൂന്ന്പേരെ ചോദ്യം ചെയ്തപ്പോൾ കഞ്ചാവ്വ് വില്പന നടത്തുന്നവരെന്ന് കണ്ടെത്തുകയും അവരെ അറസ്റ്റ് ചെയ്ത് കോടതി റിമാൻഡ് ചെയ്യകയും ചെയ്തു. മലപ്പുറം സ്വദേശികളായ കെ. ഷിഹാബുദീൻ, പൂഴിത്തലയിലെ അയിട്ട വളപ്പിൽ മുഹമ്മദ് അഫ്രീദ്, അഴിയൂരിലെ ചില്ലിപറമ്പത്ത് ഷർജാസ് എന്നിവരാണ് പ്രതികൾ. മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വ്യാപകമായി വിപണനം നടത്തുന്ന ശൃംഗല യിലെ കണ്ണികളാണിവർ സബ്ബ് ഇൻസ്പെക്ടർ റീനാ മേരി ഡേവിഡിനെ കുടാതെ അശോകൻ, റിജിൽ, നിധിൻ, ബിജു എന്നീ പോലീസ്കാരം അന്വേഷണ സംഘത്തിലുണ്ടായിരുന്നു.