സിയാച്ചിനിൽ കാലുകുത്തിയ ആദ്യ ഇന്ത്യൻ സൈനികൻ; രാജ്യംകാത്ത' ധീരന്' വിട
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനിൽ കാലു കുത്തിയ ആദ്യ ഇന്ത്യൻ സൈനികൻ എന്ന പെരുമയുള്ള കേണൽ( റിട്ട) നരീന്ദർ കുമാർ (87) ഡൽഹിയിലെ വസതിയിൽ അന്തരിച്ചു. സിയാച്ചിൻ കീഴടക്കാനുള്ള പാകിസ്ഥാന്റെ നീക്കങ്ങളെ തുരത്തുന്നതിൽ നരീന്ദർ വഹിച്ച പങ്ക് വളരെ വലുതാണ് രാജ്യം കണ്ട ഏറ്റവും മികച്ച പാർവ്വതരോഹകരുടെ പട്ടികയിലും അദ്ദേഹം മുൻനിരയിലാണ്.
പത്മശ്രീ, പരമ വിശിഷ്ടസേവാമെഡൽ, കീർത്തിചക്ര, അതി വിശിഷ്ടസേവാമെഡൽ, അർജുന അവാർഡ് എന്നിവയ്ക്ക് പുറമേ രാജ്യസുരക്ഷയ്ക്ക് സഹായകരമാകുന്ന നിർണായക വിവരങ്ങൾ ശേഖരിക്കുന്ന സൈനികർക്ക് നൽകുന്ന ഉന്നത ബഹുമതിയായ മക്ഗ്രഗർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 1981-ൽ ഏതാനും സേനാംഗങ്ങളെയും നയിച്ചു സിയാച്ചിനിലേക്ക് ദൗത്യത്തെക്കുറിച്ചും തന്റെ സേന ജീവിതത്തിലെ സാഹസിക നിമിഷങ്ങളെ കുറിച്ചും നരീന്ദർ ഏതാനും വർഷങ്ങൾക്കു മുൻപ് മനസ്സുതുറന്നിരുന്നു. അന്ന് തയ്യാറാക്കിയ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങൾ.
സേനയിലെ കാളക്കൂറ്റൻ
കരസേനയിൽ കേണൽ നരീന്ദർ കുമാറിന് മറ്റൊരു പേര് കൂടിയുണ്ട് ബുൾ. ഡെറാഡൂൺ നാഷണൽ ഡിഫൻസ് അക്കാദമിയിലെ ബോക്സിംഗ് റിംഗിൽ മുതിർന്ന ഓഫീസിനെതിരെ വീറോടെ പൊരുതിയപ്പോൾ ലഭിച്ച പേര്. തന്നെക്കാൾ ആറിഞ്ച് ഉയരവും കരുത്തുമുള്ള എസ്.എഫ് റോഡ്രിഗസിനെതിരെ നരീന്ദർ നടത്തിയ ഉശിരൻ ബോക്സിംഗ് കണ്ടുനിന്നവർ പരസ്പരം പറഞ്ഞു.
" കാളക്കൂറ്റന്റെ വീറുള്ളവൻ"!
നരീന്ദർ കുമാർ അന്നു മുതൽ ബുൾ കുമാർ ആയി. ആ പേര് പിന്നീട് അദ്ദേഹത്തെ വിട്ടു പോയില്ല. പേരിനെ നരീന്ദറും കൈവിട്ടില്ല. സൈനിക സേവനത്തിനു ശേഷം താൻ ആരംഭിച്ച സാഹസികയാത്ര കമ്പനിയുടെ ഋഷികേശിലെ കേന്ദ്രത്തിന് അദ്ദേഹം ഇങ്ങനെ പേരിട്ടു ബുൾസ് റിട്രീറ്റ്!
നമിക്കുന്നു ഇന്ത്യ
തെക്കു പടിഞ്ഞാറൻ ഡൽഹിയിലെ സോംവിഹാറിൽ ഉള്ള നരീന്ദറിന്റെ അപ്പാർട്ട്മെന്റിലേക്ക് കേറിയാൽ ആദ്യം കണ്ണിൽ പെടുക സ്വീകരണ മുറിയിലെ സിയാച്ചിന്റെ സുന്ദര ചിത്രമാണ്. സിയാച്ചിൻ ദൗത്യത്തിന് ഇവിടെ അദ്ദേഹം ക്യാമറയിൽ പകർത്തിയ ചിത്രം. ഹിമാലയൻ മലനിരകളിൽ വളരുന്ന കാട്ടു റോസാ ചെടിയുടെ പേരാണ് സിയാ. അതിമനോഹരമായ സിയാ പുഷ്പങ്ങളാൽ സുന്ദരിയായ ഹിമപരപ്പിന് സിയാച്ചിൻ എന്നതിനേക്കാൾ മറ്റൊരു പേരില്ല- നരീന്ദർ പറഞ്ഞു.
രാജ്യത്തിനായി ചെയ്ത നിസ്വാർഥ സേവനത്തിന് ലഭിച്ച പുരസ്കാരങ്ങളുടെ വലിയ ശേഖരമാണ് വീടിന്റെ അലങ്കാരം പത്മശ്രീ പരമ വിശിഷ്ട സേവാമെഡൽ, കീർത്തിചക്ര, അതിവിശിഷ്ട സേവാമെഡൽ, അർജുന അവാർഡ് എന്നിവ അക്കൂട്ടത്തിൽ ചിലതുമാത്രം. നരീന്ദറിന്റെ രാജ്യത്തെ ഇതിഹാസ സൈനികരുടെ നിലയിൽ പ്രതിഷ്ഠിച്ചു.
കേണൽ നരീന്ദർ കുമാർ അതീവ പ്രാധാന്യമുള്ള പ്രദേശം കണ്ടെത്തുകയും സിയാച്ചിനിൽ ശത്രു രാജ്യത്തിന്റെ നീക്കങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു, മാക്ഗ്രഗർ പുരസ്കാര പ്രശസ്തി പത്രത്തിൽ കുറിച്ചിരുന്ന ഈ വരികൾ നരീന്ദർ രാജ്യത്തിനു നൽകിയ സേവനത്തിന്റെ മഹത്വത്തെ വിളിച്ചോതുന്നു.പതിറ്റാണ്ടുകൾക്കു മുൻപ്, മരണത്തെ വെല്ലുവിളിച്ചു ആ ദൗത്യം നരീന്ദർ ഏറ്റെടുത്ത് ഇല്ലായിരുന്നു വെങ്കിൽ ഒരുപക്ഷേ സിയാച്ചിൻ ഇന്ന് പാകിസ്ഥാന്റെ ഭാഗമായി നിലകൊള്ളുമായിരുന്നു.
അതുവഴി നമ്മുടെ രാജ്യസുരക്ഷാ നേരിടുമായിരുന്ന ഗുരുതര ഭീഷണിയാണ് ചങ്കുറപ്പിന്റെ ബലത്തിൽ നരീന്ദർ ഇല്ലാതാക്കിയത്.പാകിസ്ഥാന് വിട്ടുകൊടുക്കാതെ 'യാദൃശ്ചികമായി കണ്ട ആ ഭൂപടമാണ് അവിടേക്ക് എന്നെ കൊണ്ടെത്തിച്ചത്'- സിയാച്ചിൻ ദൗത്യത്തിന് മഞ്ഞുവീണ ഓർമ്മകളെ കുറിച്ച് നരീന്ദർ പറഞ്ഞതിങ്ങനെ.
"വർഷം 1975. ഞാനന്ന് കാശ്മീരിലെ ഗുൽമർഗ് നാഷണൽ സ്കി സ്കൂളിൽ പ്രിൻസിപ്പലാണ്. മുഖ്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ഒരു ദിവസം എന്നെ ആളെ വിട്ടു വിളിപ്പിച്ചു. ജർമനിയിൽ നിന്നുള്ള രണ്ട് സാഹസിക യാത്രക്കാർ അദ്ദേഹത്തെ കാണാൻ വന്നിരുന്നു. ലഡാക്കിലെ മഞ്ഞുമലകളിൽ സ്കീയിങ് നടത്താൻ അനുമതി തേടിയെത്തിയതാണ്. അവരെ സഹായിക്കാൻ മുഖ്യമന്ത്രി എന്നോട് ആവശ്യപ്പെട്ടു.ഞങ്ങൾ ഒരുക്കിയ സൗകര്യങ്ങളുടെ സഹായത്തോടെ ജർമർ സംഘം വിജയകരമായി സ്കീയിങ് നടത്തി. രണ്ടു വർഷത്തിനു ശേഷം അവർ വീണ്ടും വന്നു. ഇൻഡസ് നദിയിൽ റാഫ്റ്റിംഗ് നടത്താൻ ഒപ്പം കൂടുന്നോ എന്ന് ചോദിച്ചായിരുന്നു വരവ്. നദിയുടെ ദിശ രേഖപ്പെടുത്തിയ ഭൂപടം അവർ എന്നെ കാണിച്ചു പക്ഷേ ആ യുഎസ് ഭൂപടത്തിൽ ഞാൻ കണ്ടത് മറ്റൊന്നാണ്
സിയാച്ചിൻ പൂർണമായി പാകിസ്ഥാൻ ഏതാണെന്ന് അതിൽ രേഖപ്പെടുത്തിയിരുന്നു. സിയാച്ചിൻ പർവ്വതാരോഹണത്തിനു പാക്കിസ്ഥാൻ തങ്ങൾക്ക് ലൈസൻസ് നൽകിയിട്ടുണ്ടെന്ന് അവർ പറഞ്ഞതോടെ കാര്യം വ്യക്തമായി സിയാച്ചിൻ തങ്ങളുടേതാണെന്ന് പാകിസ്ഥാൻ രാജ്യാന്തരതലത്തിൽ സ്ഥാപിച്ചിക്കുന്നു. ഭൂപടം അവരിൽ നിന്ന് വാങ്ങി ഞാൻ ഡൽഹിയിലേക്ക് കുതിച്ചു.കരസേന പശ്ചിമമേഖല കമാൻഡർ ലഫ്.ജനറൽ എം.എൽ ചിബറുടെ ഓഫീസിൽ എത്തി. എന്റെ പ്രിയ സുഹൃത്തായ ച്ചിബ്ബർ ബുൾ കുമാർ എന്തോ ബുൾഷിറ്റ് പറയാൻ വന്നിരിക്കുന്നു എന്ന് അദ്ദേഹം ആദ്യം കളിയാക്കി. കാലത്തിന് ഗൗരവം ഞാൻ അറിയിച്ചപ്പോൾ ച്ചിബ്ബർ ഞെട്ടി. ബുൾ നമുക്ക് എന്ത് ചെയ്യാൻ കഴിയും? ചിബ്ബർ ചോദിച്ചു. ഞാൻ അവിടേക്ക് പോകാൻ തയ്യാർ എന്നു മറുപടി നൽകി ചിബ്ബർ സമ്മതിച്ചു.
1978 സ്കീ സ്കൂളിലെ മുപ്പതോളം വിദ്യാർഥികളുമായി ഞാൻ സിയാച്ചിനിലേക്ക് നീങ്ങി. പർവ്വതാരോഹണത്തിന്റെ ക്ലാസിനു പോകുന്നു എന്നാണ് ഞാൻ അവരോട് പറഞ്ഞിരുന്നത് സിയാച്ചിനിൽ പാക്കിസ്ഥാനിലെ സാന്നിധ്യം സ്ഥിരീകരിക്കുന്ന തെളിവുകൾ കണ്ടെത്തുകയായിരുന്നു ദൗത്യത്തിന് പ്രാഥമിക ലക്ഷ്യം. സിയാച്ചിൻ ഹിമപറപ്പിന്റെ ആരംഭത്തിൽതന്നെ തെളിവുകൾ ലഭിച്ചു.പാകിസ്ഥാനിലെ സിഗരറ്റ് പായ്ക്കറ്റുകൾ, തീപ്പെട്ടി കൂടുകൾ, ജപ്പാനിൽ നിന്നുള്ള ഒരു ചിത്രം എന്നിവ കണ്ടെടുത്തു ഞങ്ങൾ നീങ്ങവേ, തലയ്ക്കുമീതേ പാകിസ്ഥാൻ ഹെലികോപ്റ്ററുകൾ വട്ടമിട്ടെത്തി. ഞങ്ങളെ അവർ കണ്ടു എന്നറിയിച്ചു ഹെലികോപ്റ്ററുകൾ പുക തുപ്പി. പക്ഷേ ഞങ്ങൾ ഇന്ത്യൻ സൈനികർ ആണെന്ന് അവർ തിരിച്ചറിഞ്ഞില്ല. അടുത്ത നിമിഷം ഹെലികോപ്റ്ററുകൾ പറന്നകന്നു. ഭാഗ്യംകൊണ്ട് മാത്രമാണ് അന്ന് രക്ഷപ്പെട്ടത്. ജീവൻ നില നിൽക്കാത്ത മഞ്ഞുമലകൾ എന്ന് ഇന്ത്യ കരുതിയിരുന്ന പ്രദേശത്ത് പാകിസ്ഥാനിൽ നിന്ന് നിരന്തരം നീക്കങ്ങൾ നടക്കുന്നതിനെ തെളിവുമായി ഞാൻ ഡൽഹിയിൽ തിരിച്ചെത്തി.
മിഷൻ സിയാച്ചിൻ
ഇന്ത്യയും പാകിസ്ഥാനും 1971 നിശ്ചയിച്ച നിയന്ത്രണരേഖയിൽ എൻ ജെ 9842 എന്ന പോയിന്റ് വരെയുള്ള ഭൂമിയാണ് കൃത്യമായ വേർതിരിക്കുന്നത്. അതിനപ്പുറമുള്ള സിയാച്ചിനിൽ മനുഷ്യ സാന്നിധ്യം സാധ്യമല്ലെന്ന് ഇരുരാജ്യങ്ങളും നിഗമനത്തിലെത്തി. എന്നാൽ വർഷങ്ങളോളം ഇന്ത്യയുടെ കണ്ണിൽപ്പെടാതെ പാകിസ്ഥാൻ സിയാച്ചിനിൽ രഹസ്യ നീക്കങ്ങൾ നടത്തി- നരീന്ദർ പറഞ്ഞു.
പാകിസ്ഥാനിലെ സാന്നിധ്യം തെളിയിക്കുന്ന വസ്തുക്കളുമായി ഡൽഹി സേന ആസ്ഥാനത്തെത്തിയ നരീന്ദർ സിയാച്ചിനിൽ കണ്ട കാഴ്ചകൾ അധികാരികളെ അറിയിച്ചു. സിയാച്ചിന്റെ വ്യക്തമായ രാജാ തരാ അതിർത്തി നിർണയിക്കാനുള്ള ദൗത്യം ഏറ്റെടുക്കാൻ താൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. സിയാച്ചിൻറെ ആരംഭം മുതൽ അങ്ങേത്തലയ്ക്കൽ ഉള്ള ഇന്ദ്ര കോൾ മുനമ്പ് വരെ നീളുന്ന 78 കിലോമീറ്റർ ദൂരം സഞ്ചരിച്ച ഇവ ഇന്ത്യയുടെ ഭാഗമാക്കി അതിർത്തി രേഖപ്പെടുത്തുകയായിരുന്നു നരീന്ദറിന്റെ ലക്ഷ്യം.
എന്നാൽ കേന്ദ്ര സർക്കാരിൽ നിന്നുമുള്ള അനുമതി വൈകി. ഒടുവിൽ 1981 അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നരീന്ദറിനെ വിളിച്ചുവരുത്തി. ഇത്തരമൊരു ദൗത്യവുമായി മുന്നോട്ടു നീങ്ങിയാൽ അത് ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ കലാശിക്കുവോയെന്ന് സേനാ മേധാവിയുടെ ഇന്ദിര ആരാഞ്ഞു.ഇല്ല എന്ന മറുപടിക്ക് പിന്നാല നരീന്ദന് ഇന്ദിരാ പച്ചക്കൊടി കാട്ടി.
രഹസ്യ ദൗത്യം
അതീവ രഹസ്യമായിരുന്ന ദൗത്യം. സിയാച്ചിനിലേക്കാണ് പോകുന്നതെന്ന് ഭാര്യ അമൃതയോട് പോലും നരീന്ദർ പറഞ്ഞില്ല. ഹിമാലയൻ മലനിരകളിലെക്കുള്ള പതിവ് യാത്ര എന്ന് ഞാൻ വെറുതെയോട് നുണ പറഞ്ഞു. ദൗത്യത്തിൽ ഒപ്പമുണ്ടായിരുന്ന അവരോടും ലക്ഷ്യം സിയാച്ചിൻ ആണെന്ന് വെളിപ്പെടുത്തിയില്ല. ഈ ദൗത്യം സിയാച്ചിൻ യിലേക്കാണ്. രാജ്യാന്തര അതിർത്തിയിൽ നിർണയിക്കുകയാണ് ലക്ഷ്യമെന്ന് രണ്ടു വാചകം പേപ്പറിൽ എഴുതി പോക്കറ്റിലിട്ടു. വഴിയിൽ എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഒപ്പമുള്ളവർ സത്യം അറിയാൻ വേണ്ടിയായിരുന്നു ഇത്.
സിയാച്ചിൻ ശിവ പരിപ്പിലേക്ക് കടന്നതിനു പിന്നാലെ സംഘാംഗങ്ങളോട് ഞാനത് വെളിപ്പെടുത്തി ജെന്റിൽമെൻ നമ്മൾ സിയാച്ചിൻ കീഴടക്കാൻ പോകുന്നു. തുടർന്നുള്ള യാത്ര അതി ദുർഘടമായിരുന്നു ഒരു കയറിൽ പരസ്പരം ബന്ധിച്ചു ഞങ്ങൾ മുന്നോട്ടു നീങ്ങി തണുപ്പ് ആദ്യത്തെ എല്ലാ രൗദ്ര ഭാഗങ്ങളോടെയും ഞങ്ങൾക്കു മുന്നിലെത്തി. 50 ഡിഗ്രി തണുപ്പ്
സിയാച്ചിന് മേലുള്ള സാൾട്ടോറോ, സിയാ കാങ്ഗ്രി മലനിരകളുടെ ഉള്ള യാത്രയിൽ മുന്നോട്ടുള്ള ഓരോ കാൽവെപ്പിലും മരണം പതിയിരുന്നു. അഗാധ ഗർത്തങ്ങളും നിനച്ചിരിക്കാതെ ഉള്ള ഹിമപാതവും താണ്ടി ആഴ്ചകളോളം ഞങ്ങൾ നടന്നു. ഒടുവിൽ കുത്തനെയുള്ള മഞ്ഞുമലയുടെ മുന്നിലെത്തി. മഞ്ഞിന്റെ വെണ്മയിൽ വെട്ടിത്തിളങ്ങുന്ന കല്ലുമല.
700 അടി കുത്തനെയുള്ള കയറ്റം. കയ്യിലുള്ള ഐസ് ആക്സ് കൊണ്ട് മലയിൽ കുത്തി, തണുത്തുറഞ്ഞ മഞ്ഞിൽ കാലുകൊണ്ട് ഇടിച്ചു മലയിൽ നേരിയ കാൽ പിടുത്തമിട്ടു ഞാൻ വലിഞ്ഞുകയറി. പിന്നാലെ സംഘാംഗളും. എന്റെ നേരിയ കുറവ് പോലും എല്ലാവരുടെയും മരണത്തിൽ കലാശിക്കുമെന്ന അവസ്ഥ.അന്നുവരെ ആദ്യത്തെ സകല ധൈര്യവും സംഭരിച്ച് ഞാൻ മുകളിലേക്ക് അള്ളിപ്പിടിച്ചു കയറി നരീന്ദറിന്റെ ചങ്കൂറ്റത്തെ മുന്നിൽ മഞ്ഞുമല തോറ്റു. ദൗത്യം സഫലം. സാൾട്ടോറോ മലനിരകളുടെ വടക്കേ അറ്റത്തുള്ള ഇന്ദ്ര കോളിൽ എത്തുന്ന ലോകത്തിലെ ആദ്യത്തെയാൾ എന്ന പേരുമേലേക്ക് നരീന്ദർ കാലെടുത്തു വച്ചു .അവിടെ ഇന്ത്യൻ പതാക കുത്തി നിർത്തി. ത്രിവർണ്ണ ത്തിനൊരു സല്യൂട്ട് നൽകി. സിയാച്ചിനിലുടനീളം സഞ്ചരിച്ച നരീന്ദർ ഉം സംഘവും ഇന്ത്യ അതിർത്തി രേഖ നിശ്ചയിച്ചു. മടങ്ങിയെത്തിയ നരീന്ദർ ഇന്ദിരാഗാന്ധിക്ക് ഒരു സമ്മാനം നൽകി സിയാച്ചിനിലെ ദുർഘട പാതകളിൽ തനിക്ക് വഴിയൊരുക്കിയ ഐസ് ആക്സ്.സിയാച്ചിന്റെ സൂക്ഷ്മ വിശദാംശങ്ങൾ നരീന്ദർ ക്യാമറയിൽ പകർത്തിയിരുന്നു.അവിടുത്തെ ഭൂമിശാസ്ത്രം കാലാവസ്ഥ മലനിരകൾ എന്നിവയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ അദ്ദേഹം ഇന്ത്യൻ സൈന്യത്തിന് കൈമാറി. 1984 സിയാച്ചിൻ പിടിച്ചെടുക്കാനുള്ള പാകിസ്ഥാൻ സൈനിക നീക്കത്തെ തുരത്താൻ അവ ഇന്ത്യൻ സേനക്ക് കരുത്തേകി കേണൽ നരീന്ദർ കുമാറിനോട് ആദരസൂചകമായി സിയാച്ചിനിലെ താവളങ്ങളിൽ ഒന്നിനു സൈന്യം അദ്ദേഹത്തിന്റെ പേര് നൽകി -കുമാർ ബേസിൻ
അറ്റുപോകാത്ത ചങ്കൂറ്റം
ഹിമാലയൻ മലനിരകൾ കുമാറിന് എന്നും ഹരമായിരുന്നു. അവസരം കിട്ടിയപ്പോൾ എല്ലാം എവറസ്റ്റ് ഉൾപ്പെടെയുള്ള കൊടുമുടിയിലേക്ക് അദ്ദേഹം കയറി. വെല്ലുവിളികളുടെ കാഠിന്യവും കൊടുമുടികളുടെ ഉയരവും നരീന്ദറിനെ ആവേശം കൊള്ളിച്ചു. ഇന്ത്യൻ സൈന്യത്തിലെ ഏറ്റവും വിദഗ്ധനായ മലകയറ്റ സൈനികനായ നരീന്ദർ, ശ്വാസം പോലും കിട്ടാത്ത കൊടുമുടികൾക്ക് മേൽ ഇരുപതിലേറെ തവണ കേറി.1961ൽ 6596 മീറ്റർ ഉയരമുള്ള നീലകണ്ഠ കൊടുമുടി കീഴടക്കിയ ശേഷം ഉള്ള മടക്കയാത്ര ഹരീന്ദർ മറക്കില്ല. താഴേക്കിറങ്ങുമ്പോൾ വഴി അടിതെറ്റി അഗാധ ഗർത്തത്തിലേക്ക് ഞാൻ വീണു. അവിടെ എല്ലു നുറുങ്ങുന്ന കൊടുംതണുപ്പിൽ നാലുദിവസം ഒരേ കിടപ്പ്. ഇനി ഒരു ജീവിതമില്ല എന്നുറപ്പിച്ച ദിവസങ്ങൾ.ഒടുവിൽ സൈന്യത്തിന്റെ സഹായത്തോടെ ആശുപത്രിയിൽ എത്തിയപ്പോഴേക്കും കൊടുംതണുപ്പ് ഏറ്റ കാലുകൾ നിർജീവമായിരുന്നു.കാലുകളിലെ നാല് വിരലുകൾ എന്നിൽനിന്ന് അറ്റുപോയി.
ഒരു വർഷം നീണ്ട ആശുപത്രി വാസത്തിനു ശേഷം മടങ്ങിയെത്തിയ നരീന്ദറിനെ കാത്ത് ഒരു സൈനിക ഉത്തരവുണ്ടായിരുന്നു. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് 2600 മീറ്ററിന് മേലുള്ള പ്രദേശങ്ങളിൽ നരീന്ദനെ ഇനിമേൽ ഉപയോഗിക്കാൻ പാടില്ല. അതോടെ നരേന്ദർ മല കയറ്റം നിർത്തി എന്ന് കരുതിയെങ്കിൽ തെറ്റി. രണ്ടു വർഷത്തിനു ശേഷം7516 മീറ്റർ ഉയരമുള്ള നന്ദാദേവി കൊടുമുടി കീഴടക്കിയ അത് ഇന്ത്യക്കാരനായി അദ്ദേഹം പിന്നീടങ്ങോട്ട് സിയാച്ചിൻ ഉൾപ്പെടെയുള്ള അതി ദുർഘട ദൗത്യങ്ങളും ഹിമാലയൻ ആൽപ്സ് പർവ്വതനിരകളും എല്ലാം കീഴടക്കുമ്പോൾ നരേന്ദറിന്റെ കാലുകളിലെ വിരൽ എണ്ണം 6 തന്നെയായിരുന്നു. ആരോഗ്യം സൂക്ഷിക്കണമെന്ന് സൈനിക മുന്നറിയിപ്പുകൾ വകവയ്ക്കാതെ കൊടുമുടി ഉയരങ്ങളിലെ രാജ്യ സുരക്ഷ ഉറപ്പാക്കാൻ നരീന്ദർ ദൗത്യങ്ങൾ സ്വയം ഏറ്റെടുത്തു.
ഞാൻ മരിച്ചു പോയാൽ അതിനുത്തരവാദി ഞാൻ മാത്രമാണെന്ന് ഓരോ ദൗത്യത്തിൽ മുൻപും അധികൃതർക്ക് എഴുതി ഒപ്പിട്ടു നൽകി. ദൗത്യത്തിലൂടെ മരണം സംഭവിച്ചാൽ എന്റെ കുടുംബത്തിന് സർക്കാരിന്റെ ഒരു ചിലർ കാശ് പോലും വേണ്ടെന്ന സമ്മതപത്രം കൂടിയായിരുന്നു അത്. രാജ്യ സ്നേഹത്തേക്കാൾ വലുതായി ഒന്നുമില്ലെന്ന് നരീന്ദർ ഉറച്ചുവിശ്വസിച്ചു നരേന്ദ്രനെ പോലുള്ള ധീര ജവാന്മാരുടെ ആ വിശ്വാസം ആണ് നമ്മുടെ രക്ഷാകവചം.
Comments (0)