ഓണ്‍ലൈന്‍ റമ്മി കളിച്ച് നഷ്ടമായത് 12 ലക്ഷത്തോളം രൂപ: യുവാവ് ആത്മഹത്യ ചെയ്തു
തിരുവനന്തപുരം : ഓണ്‍ലൈന്‍ റമ്മി കളിച്ച് വന്‍ തുക നഷ്‌ടമായ യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി വിനീതാണ് ജീവനൊടുക്കിയത് . ഇദ്ദേഹം ഐഎസ്‌ആര്‍ഒയിലെ കരാര്‍ ജീവനക്കാരനുമാണ്.
ഓണ്‍ലൈന്‍ റമ്മി കളിച്ച് 12 ലക്ഷത്തോളം രൂപയുടെ കടബാധ്യതയാണ് വിനീതിനുണ്ടായത്. തുടര്‍ന്ന് ഡിസംബര്‍ 31ന് ജീവനൊടുക്കി. ആത്മഹത്യക്ക് പിന്നിലെ കാരണം ഇപ്പോഴാണ് പുറത്ത് വരുന്നത്. നിലവില്‍ വിനീതിന് 20 ലക്ഷത്തോളം ബാധ്യതയുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു.
വീട്ടില്‍ നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു . ഒരു വര്‍ഷമായി വിനീത് പതിവായി ഓണ്‍ലൈന്‍ റമ്മി കളിക്കാറുണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത് .ലോക്ക്ഡൗണ്‍ സമയത്ത് വലിയ തുകയ്ക്കാണ് റമ്മി കളിച്ചത്. സംഭവുമായി ബന്ധപ്പെട്ട് വിനീത് വീട് വിട്ടുപോയിട്ടുണ്ടെന്നും വീട്ടുകാര്‍ പറയുന്നു.



Author Coverstory


Comments (0)