എലിസബത്ത് രാജ്ഞിയുടെ വിയോഗം, ഇന്ത്യയില്‍ ഇന്ന് ഔദ്യോഗിക ദുഃഖാചരണം
ന്യൂഡല്‍ഹി : എലിസബത്ത് രാജ്ഞിയുടെ വിയോഗത്തില്‍ ഇന്ത്യയില്‍ ഇന്ന് ഔ ദ്യോഗിക ദുഃഖാചരണം.രാജ്ഞിയോടുള്ള ആദരസൂചകമായി ദേശീയ പതാക പകു തി താഴ്ത്തിക്കെട്ടും. രാഷ്ട്രപതി ഭവനിലും ചെങ്കോട്ടയിലും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടി. ദുഃഖാചരണത്തിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ ആഘോഷ പരി പാടികളും ഒഴിവാക്കി. ഒരു ദിവസത്തെ ദുഃഖാചാരമാണ് ആഹ്വാനം ചെയ്തിരി ക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരി ട്ട് അനുശോചനം അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിനെ ഫോണില്‍ വിളി ച്ചാണ് മോദി അനുശോചനം അറിയിച്ചത്. ബ്രിട്ടീഷ് ജനതയുടെ ദുഃഖത്തില്‍ ഇന്ത്യ യും പങ്കുചേരുന്നുവെന്ന സന്ദേശമാണ് മോദി കൈമാറിയത്. അതേസമയം, എലിസ ബത്ത് രാജ്ഞിയുടെ മൃതദേഹം ഇന്ന് ബ്രിട്ടണില്‍ എത്തിക്കും. സ്‌കോട്ട്‌ലാന്‍ഡിലെ ബാല്‍മോറല്‍ പാലസില്‍ നിന്നും റോഡ് മാര്‍ഗമാണ് എഡിന്‍ബര്‍ഗിലെത്തിക്കുന്നത്. ഹോളിറൂഡ് ഹൗസിലാണ് മൃതദേഹം സൂക്ഷിക്കുക. മൃതദേഹം റോഡ് മാര്‍ഗം കൊണ്ടു പോകുമ്‌ബോള്‍ പൊതു ജനങ്ങള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ സൗ കര്യം ഒരുക്കിയിട്ടുണ്ട്. എലിസബത്ത് രാജ്ഞിയുടെ മകളായ ആന്‍ രാജകുമാരി മൃ തദേഹത്തെ അനുഗമിക്കും. ഈ മാസം പത്തൊന്‍പതിന് വെസ്റ്റ് മിന്‍സ്റ്റര്‍ ആബേയി ല്‍ വച്ചാണ് സംസ്‌കാരം നടക്കുന്നത്.



Editor CoverStory


Comments (0)