സഞ്ജുവിന് ഇത് അര്‍ഹിക്കുന്ന അംഗീകാരം.
ഇനി ക്യാപ്റ്റനായ് മലയാളത്തിന്റെ സ്വന്തം സഞ്ജു സംസണ്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കും .മലയാളി താരം സഞ്ജു വി. സാംസണിനെ ഐ.പി.എല്‍ ടീം രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത് ആവേശത്തോടെയാണ് കായികലോകം ഏറ്റെടുത്തത്.പുതിയ അധ്യായം ആരംഭിക്കുന്നു എന്ന അടിക്കുറിപ്പോടെ രാജസ്ഥാന്‍ റോയല്‍സ് സമൂഹിക മാധ്യമങ്ങളിലൂടെയാണ് പുതിയ ക്യാപ്റ്റനെ തീരുമാനിച്ച വിവരം അറിയിച്ചത്.
നിലവിലെ ക്യാപ്റ്റനും ഓസ്‌ട്രേലിയന്‍ താരവുമായ സ്റ്റീവ് സ്മിത്തിനെ ഐപിഎല്‍ പതിനാലാം സീസണ്‍ താരലേലത്തിന് മുന്നോടിയായി റിലീസ് ചെയ്തുകൊണ്ടാണ് രാജസ്ഥാന്‍ റോയല്‍സ് തീരുമാനം അറിയിച്ചത്. മുന്‍ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന് നന്ദി അറിയിക്കുന്നതായും രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഒരു ഐ.പി.എല്‍ ടീമിന്റെ ക്യാപ്റ്റനാകുന്ന ആദ്യ മലയാളിയാണ് സഞ്ജു. 2013 മുതല്‍ ഐപിഎല്ലില്‍ കളിക്കുന്ന സഞ്ജു കഴിഞ്ഞ കുറച്ചു സീസണുകളിലായി രാജസ്ഥാന്‍ ടീമിന്റെ നട്ടെല്ലാണ്. രാജസ്ഥാന് പുറമേ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകള്‍ക്കായും താരം കളിച്ചിട്ടുണ്ട്.
Comments (0)