2029ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്‍ഡ്യ മാറുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡെല്‍ഹി : 2029ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്‍ഡ്യ മാറുമെന്ന് റിപ്പോര്‍ട്ട്. 2027-ല്‍ ഇന്‍ഡ്യ ജര്‍മനിയെയും 2029-ല്‍ ജപ്പാനെയും മറികടക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ റിപോര്‍ട് പറയുന്നു. 2014 മുതല്‍ രാജ്യം വലിയ ഘടനാപരമായ മാറ്റത്തിന് വിധേയമായിട്ടുണ്ടെന്നും ഇപ്പോള്‍ യു കെയെ പിന്തള്ളി അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണെന്നും റിപ്പോര്‍ട്ട് പറ യുന്നു. 2014 മുതല്‍ ഇന്‍ഡ്യ സ്വീകരിച്ച പാത വെളിപ്പെടുത്തുന്നത് 2029 ല്‍ രാജ്യം മൂ ന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ ആകുമെന്നാണ്. എസ്ബിഐ ഗ്രൂപ് മുഖ്യ സാ മ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷാണ് റിപോര്‍ട് തയ്യാറാക്കിയത്. ഈ വര്‍ഷം വാര്‍ഷികാടിസ്ഥാനത്തില്‍ ഡോളറിന്റെ മൂല്യത്തില്‍ ഇന്‍ഡ്യ യുകെയെ മറികടന്നതായി അന്താരാഷ്ട്ര നാണയ നിധിയുടെ പ്രവചനങ്ങള്‍ കാണിക്കുന്നുവെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ഇത് ഇന്‍ഡ്യയെ ഏഷ്യന്‍ ശക്തികളായ അമേരിക, ചൈന, ജപാന്‍, ജര്‍മനി എന്നിവയ്ക്ക് തൊട്ടുപിന്നില്‍ എത്തിച്ചു. ഇന്‍ ഡ്യ കുതിച്ചുയരുകയാണെന്നും 2028-2030 ഓടെ നേരത്തെയുള്ള പ്രവചനമനുസരി ച്ച് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്നും മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് വിര്‍മാണി പറഞ്ഞു.
Comments (0)