ആഴക്കടല്‍ മത്സ്യബന്ധന കരാര്‍; സത്യം പുറത്തു വരാന്‍ സമഗ്ര അന്വേഷണം വേണമെന്ന് കെ സുരേന്ദ്രന്‍

ആഴക്കടല്‍ മത്സ്യബന്ധന കരാര്‍; സത്യം പുറത്തു വരാന്‍ സമഗ്ര അന്വേഷണം വേണമെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: ആഴക്കടല്‍ മത്സ്യ ബന്ധന കരാറിലെ സത്യം പുറത്തു വരാന്‍ സമഗ്ര അന്വേഷണം വേണമെന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കരാറിനെ കുറിച്ചു ഇടതു വലതു മുന്നണി നേതാക്കള്‍ക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സുല്‍ത്താന്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരാറിനെ കുറിച്ച്‌ രമേശ് ചെന്നിത്തലയ്ക്ക് നേരത്തെ അറിവുണ്ടായിരുന്നു. പ്രശാന്തും ചെന്നിത്തലയുമായുള്ള ബന്ധം എല്ലാവര്‍ക്കും അറിയാം. ഭരണ പക്ഷവും. പ്രതിപക്ഷവും അറിഞ്ഞു കൊണ്ടുള്ള അഴിമതി ആണ് സംസ്ഥാനത്ത് നടക്കുന്നത്. അഴിമതിയാണ് സര്‍ക്കാര്‍ സര്‍ക്കാര്‍ ലക്ഷ്യം വെച്ചത്. കൊള്ളമുതല്‍ പങ്കുവെച്ചതില്‍ തര്‍ക്കം ഉടലെടുത്തോയെന്ന സംശയം ബലപ്പെടുകയാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഇപ്പോള്‍ ബഹളം വെയ്ക്കുന്നതില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് പരിശോധിക്കണം. പ്രതിപക്ഷത്തെ ഏതൊക്കെ നേതാക്കളുമായി ആശയ വിനിമയം നടത്തിയിട്ടുണ്ടെന്ന വിവരങ്ങള്‍ അന്വേഷിക്കണമെന്നും സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.