എഐസിസി അധ്യക്ഷ സ്ഥാനം ; കോണ്‍ഗ്രസിനുളളില്‍ ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുന്നു ; തീരുമാനത്തിനായി ഇനിയും ഏറെ നീളുമേ?

എഐസിസി അധ്യക്ഷ സ്ഥാനം ; കോണ്‍ഗ്രസിനുളളില്‍ ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുന്നു ; തീരുമാനത്തിനായി ഇനിയും ഏറെ നീളുമേ?

ന്യൂഡല്‍ഹി : എഐസിസി അധ്യക്ഷ സ്ഥാനത്തേക്കുളള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ക്കുറിച്ച് കോണ്‍ഗ്രസിനുളളില്‍ ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുന്നു. രാജസ്ഥാന്‍ മുഖ്യ മന്ത്രി അശോക് ഗെഹ്ലോട്ട് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറല്ലെങ്കില്‍ മുകുള്‍ വാസ്നികിനെ നിര്‍ത്താനാണ് ഗാന്ധി കുടുംബത്തിന്റെ നീക്കമെന്നാണ് പു റത്തുവരുന്ന വിവരങ്ങള്‍. തെരഞ്ഞെടുപ്പിനുളള വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാ ത്തതിനെ തുടര്‍ന്ന് ജി23 നേതാക്കളും മറ്റ് കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാഗ്വദം തുടരുകയാണ്. മുഖ്യമന്ത്രി, പാര്‍ട്ടി അധ്യക്ഷ സ്ഥാനം എന്നീ പദവികള്‍ ഒന്നിച്ച് നല്‍ കണം, താന്‍ നിര്‍ദേശിക്കുന്നയാളെ രാജസ്ഥാന്‍ മുഖ്യമന്ത്രിയാക്കണം എന്നീ നിബ ന്ധനകള്‍ അശോക് ഗെഹ്ലോട്ട് മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും ഇത് അംഗീകരിക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറായില്ല. തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്റാകാനും അശോക് ഗെഹ്ലോട്ടിന് താത്പര്യമില്ല. ഗെഹ്ലോട്ട് പിന്മാറിയാല്‍ മുകുള്‍ വാസ്നിക് ആണ് ഗാ ന്ധി കുടുംബത്തിന്റെ ഇഷ്ട നേതാവ്. ദളിത് വിഭാഗത്തില്‍ നിന്നുളള നേതാവ്, യു പിഎ സര്‍ക്കാരില്‍ മന്ത്രി എന്നീ ഘടകങ്ങള്‍ മുകുള്‍ വാസ്നികിന് അനുകൂലമാകും.