ബാരമുള്ളയില്‍ രണ്ട് ജെയ്ഷെ ഭീകരരെ വധിച്ച് സുരക്ഷാ സേന
ബാരമുള്ള : കശ്മീരില്‍ രാത്രി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ജെയ്ഷെ ഭീകരരെ വധിച്ച് സുരക്ഷാ സേന. ബാരാമുള്ള ജില്ലയിലെ സോപാര്‍ മേഖലയിലാണ് ഭീകരരും സുര ക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. വെടിവെപ്പില്‍ ഒരു പ്രദേശവാസിക്കും പരുക്കേറ്റു.സോപാറിലെ മുഹമ്മദ് റാഫി, പുല്‍വാമയിലെ കൈസര്‍ അഷറഫ് എ ന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും നിരോധിത ഭീകരസംഘടനയായ ജെയ്ഷെ മു ഹമ്മദുമായി ബന്ധമുള്ളവരാണ്. ഇവര്‍ പ്രദേശവാസികള്‍ക്ക് നേരെ ആക്രമണം നട ത്താന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. റാഫിക്കെതിരെ നേരത്തെ രണ്ടുതവണ പിഎസ്എ പ്രകാരം കേസെടുത്തിരുന്നു. ഇരുവരും നിരവ ധി കുറ്റകൃത്യ കേസുകളില്‍ ഉള്‍പ്പട്ടവരാണ്. സോപാര്‍ ഏരിയയിലെ പ്രദേശിവാസി കളെ ആക്രമിക്കുക എന്നതായിരുന്നു ഇവരുടെ അടുത്ത ലക്ഷ്യമെന്നും കശ്മീര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വിജയ് കുമാര്‍ ട്വീറ്റ് ചെയ്തു.



Editor CoverStory


Comments (0)