മംഗലപ്പുഴഷാപ്പിലെ അനധികൃത സ്പിരിറ്റ് കേസ്, പ്രതികൾക്ക് സംരക്ഷണമേകാൻ ചില ഉദ്യോഗസ്ഥർ
ആലുവ: ദേശം മംഗലപ്പുഴ പാലത്തിന് സമീപം പ്രവർത്തിക്കുന്ന കളുഷാപ്പിൽ അനധികൃതമായ്, രഹസ്യ അറയിൽ സൂക്ഷിച്ച് വച്ച് സമീപകളുഷാപ്പുകളിലും ചില ബാറുകൾക്ക് വ്യാജസ്റ്റിക്കറുകളും സീലും ഉണ്ടാക്കി വ്യാജ വിദേശമദ്യങ്ങളും വിറ്റിരുന്ന സ്ഥലം റെയ്ഡ് ചെയ്യാൻ തിരുവനന്തപുരത്ത് നിന്ന് എത്തിയ പ്രത്യേക സംഘം തന്നെ വേണ്ടി വന്നത് എക്സെസിന് തന്നെ നാണക്കേടായി വന്നിട്ടും അതിൻ്റെ പ്രതികൾ പിടിക്കപ്പെടാതെ നടക്കുന്നത് ആലുവയിലെ ചില ഉദ്യോഗസ്ഥരുടെ കുബുദ്ധികൾ തന്നെയാണ് ഈ കുബുദ്ധികളെ മറികടന്നെങ്കിലേ യഥാർത്ഥ പ്രതികൾ പിടിക്കപ്പെടുകയുള്ളു,
തിരുവനന്തപുരം പ്രത്യേക സംഘം അനധികൃത സ്പിരിറ്റ് പിടിച്ചെങ്കിലും കേസ് രജിസ്റ്റർ ചെയ്യാനും തെളിവുകൾ ശേഖരിക്കാനും, ഉള്ള നഷ്ടപ്പെടാതിരിക്കാനും നടപടി സ്വീകരിക്കേണ്ടവർ കാണിച്ച നിസംഗതയാണ് പതിനാല് ദിവസം കഴിഞ്ഞിട്ടും ക്രൈംബ്രാഞ്ചിന് തുടങ്ങിയിടത്ത് തന്നെ നില്കേണ്ടി വരുന്നത്,, ഇപ്പോഴത്തെ അവസ്ഥ പ്രതികളെ മുൻകൂർ ജാമ്യം എടുത്ത് സുരക്ഷിതരായിരിക്കാൻ വേണ്ടതായ ഒത്താശകൾ നടത്തുന്നത് ചില ഉദ്യോഗസ്ഥർ തന്നെയാണ് കാരണം പത്ത് കൊല്ലമായ് ഇത്രയധികം സ്പിരിറ്റ് സൂക്ഷിച്ചിട്ടും തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക സംഘം വേണ്ടിവന്നു ഈ കുറ്റകൃത്യം കണ്ട് പിടിക്കാൻ എന്നുള്ളതും തങ്ങളുടെ വരുമാനത്തിന് സംഭവിച്ച മുടക്കവും ചില ഉദ്യോഗസ്ഥരെ അലോരസപ്പെടുതുന്നു., കുറച്ച് മാസങ്ങൾക്ക് മുൻപ് വ്യവസായ മേഖലയിലെ ഒരു ഫാക്ടറിയിൽ നിന്ന് സ്പിരിറ്റ് പിടിച്ചതും,ആലുവയിലെ ചില ഉദ്യോഗസ്ഥരുടെ മദ്യമാഫിയകളുമായുള്ള ഇടപാടുകൾ റിട്ടയർ ചെയ്ത ചില ഉദ്യോഗസ്ഥരാണ് തിരുവനന്തപുരത്ത് എത്തിച്ചത്, ഇപ്പോഴും ദൈനം ദിനം അഞ്ച് ലക്ഷം രൂപയുടെ സ്പിരിറ്റ് വിൽപന നടത്തുന്ന ടൗണിലെ ഷാപ്പിൽ തെങ്ങിൻ ക ള്ളെന്ന് പറഞ്ഞ് വില്ക്കുന്നത് സ്പിരിറ്റ് മാത്രമാണ്, ഇതെല്ലാം കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തി വിൽകാന്ള്ള അനുമതി കൊടുക്കുന്ന ഉദ്യോഗസ്ഥരുടെ അനധികൃത വരുമാനങ്ങളുടെയും സ്വത്ത് വിവരങ്ങളെയും കുറിച്ച് കോടതികൾ നേരിട്ട് തന്നെ പരിശോധനകൾ നടത്തേണ്ടതാണ്, ശുദ്ധമായ തെങ്ങിൻ കളള് ,സർക്കാരിനെ വിശ്വാസത്തിലെടുത്ത് കുടിക്കാൻ ചെല്ലുന്നത് വ്യാജ സ്പിരിറ്റ് കടിക്കാനാണ് എന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു., എങ്കിലും മദ്യപൻമാർക്ക് എന്ത് നൽകിയാലും, വിഷമായാലും കുടിച്ചോളും എന്ന ഉറപ്പാണ് ഇവർ കള്ളെന്ന പേരിൽ സ്പിരിറ്റ് വില്ക്കുന്നത്, ഇവിടെയും സംഭവിക്കാൻ പോകുന്നത് ലൈസൻസി മുൻകൂർ ജാമ്യമെടുക്കും ആലുവക്കാരും, അന്യസംസ്ഥാന തൊഴിലാളികളും ഇനിയും ഇപ്പോഴും തെങ്ങിൻ കള്ളാണെന്ന് ധരിച്ച് കുടിച്ച് ചങ്ക് കരിക്കുന്നത് വ്യാജ സ്പിരിറ്റ് തന്നെയാണ്.,,



Editor CoverStory


Comments (0)