ദുരന്തനിവാരണ വിഭാഗം ജാഗ്രതയോടെ, ജില്ലയിൽ,
ഐ എ ജി എറണാകുളം ജില്ല എക്സിക്യൂട്ടീവ് മെമ്പർമാർ. താലൂക്ക് കൺവീനർമാർ എന്നിവരുടെ സംയുക്ത യോഗം കാക്കനാട് കളക്ട്രേറ്റ് സ്പാർക്ക് കോൺഫറൻസ് ഹാളിൽ ചേർന്നു, ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കളക്ടർ ശ്രീമതി.ഉഷ ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലയിലെ ഐ എ ജി പ്രവർത്തനങ്ങൾ വിലയിരുത്തി. ദുരന്ത പ്രതിരോധ പ്രവർത്തനങ്ങളിൽ ഐ എ ജി വഹിക്കേണ്ട പങ്കിനെക്കുറിച്ച് ബഹു: ഡപ്യൂട്ടി കളക്ടർ വിശദീകരി ച്ചു. 26 - 09 - 2021 മുതൽ 31-05-22 വരെയുള്ള പ്രവർത്തന റിപ്പോട്ടും തുടർ പ്രവർത്തനത്തിനു വേണ്ട പദ്ധതി രേഖയും ജില്ലാ കൺവീനർ ടി.ആർ. ദേവൻ അവതരിപ്പിച്ചു. ഐ എ ജി യുടെ മുൻകാല പ്രവർത്തനങ്ങൾ ഹസ്സാഡ് അനലിസ്റ്റ് ശ്രീമതി. അഞ്ജലി പരമേശ്വരൻ വിശദീകരിച്ചു, .
Comments (0)