കുട്ടികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു; രാഹുലിന്റെ ഭാരത് ജോഡോ യാത്രക്കെതിരെ കേന്ദ്ര ബാലാവകാശ കമ്മീഷന്‍
ഡല്‍ഹി : രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ കുട്ടികളെ രാ ഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ബാലാവകാശ കമ്മീഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.ഭാരത് ജോഡോ യാത്രയിലെ ദൃശ്യങ്ങളടക്കം കാട്ടിയാണ് പരാതി നല്‍കിയത്. കുട്ടികളുടെ മാനസിക ആരോഗ്യത്തെ ഇത് ബാധി ക്കുമെന്നും ജവഹര്‍ ബാല്‍ മഞ്ചാണ് ഇതിന് പിറകിലെന്നും ബാലാവകാശ കമ്മിഷ ന്‍ ആരോപിച്ചു. വിഷയത്തില്‍ അന്വേഷണവും നടപടിയും വേണമെന്നും കേന്ദ്ര ബാലാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍നിന്ന് കഴിഞ്ഞയാഴ്ചയാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആരംഭി ച്ചത്. തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലെത്തിയ യാത്ര തിരുവനന്തപുരത്തെ പര്യടനം പൂര്‍ത്തിയാക്കി ഇന്ന് കൊല്ലം ജില്ലയില്‍ പ്രവേശിച്ചു. . പതിനെട്ടു ദിവസമാണ് കേ രളത്തില്‍ പദയാത്ര ഉണ്ടാവുക.



Editor CoverStory


Comments (0)