പുതിയ അറ്റോര്‍ണി ജനറലായി ആര്‍. വെങ്കിട്ടരമണിയെ നിയമിച്ചു

പുതിയ അറ്റോര്‍ണി ജനറലായി ആര്‍. വെങ്കിട്ടരമണിയെ നിയമിച്ചു

ഡല്‍ഹി : പുതിയ അറ്റോര്‍ണി ജനറലായി മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍. വെങ്കിട്ടരമണിയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. നിലവിലെ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന്റെ കാലാവധി സെപ്റ്റംബര്‍ 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നിയമനം. അറ്റോര്‍ണി ജനറലാകാനുള്ള നിര്‍ദ്ദേശം അഭിഭാഷകന്‍ മുകുള്‍ റോത്തഗി നിരസിച്ചിരുന്നു. 3 വര്‍ഷത്തേക്കാണ് ഈ നിയമനം.അതേയമയം, ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവിയായി ലെഫ്റ്റനന്റ് ജനറല്‍ (റിട്ട) അനില്‍ ചൗഹാനെ നിയമിച്ചു. ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ച ബിപിന്‍ റാവത്തിന് ശേഷമുള്ള രണ്ടാമത്തെ സിഡിഎസാണ് അദ്ദേഹം. 40 വര്‍ഷത്തോളം സൈന്യത്തില്‍ സേവനമനുഷ്ഠിച്ച അനില്‍ ചൗഹാന്‍ കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്.