റെയിൽവേ TTEമാരുടെ ജീവൻ അപകടത്തിലായിട്ടും സുരക്ഷ പേരിൽ മാത്രം

റെയിൽവേ TTEമാരുടെ ജീവൻ അപകടത്തിലായിട്ടും സുരക്ഷ പേരിൽ മാത്രം
കൊച്ചി: കേരളത്തിലെ റെയിൽവേ പാസഞ്ചർ ട്രെയിനുകളിൽ ടിക്കറ്റ് ഇൻസ്പെക്ടർമാരായി ജോലി നോക്കുന്നവരുടെ ജീവൻ അപകടത്തിലായിട്ടും റയിൽവേ സംരക്ഷണ വിഭാഗത്തിൻ്റെ ഭാഗത്ത് നിന്നും നിരുത്തരവാദപരമായ സമീപനങ്ങളാണ് ഉയർന്ന് വരുന്നത്, കഴിഞ്ഞ ദിവസം തൃശൂർ സ്റ്റേഷൻ പ്രദേശത്ത് വച്ച് വിനോദ് എന്ന ടിക്കറ്റ് പരിശോധകൻ അന്യസംസ്ഥാനക്കാരനായ അക്രമിയാൽ ക്രൂരമായ കൊലചെയ്യപ്പെട്ടിട്ടും സുരക്ഷാ വിഭാഗത്തിൻ്റെ കണ്ണു തുറന്നിട്ടില്ല, പലപ്പോഴും, ഇതുപോലുള്ള സാഹചര്യങ്ങളിൽ 'കോച്ചുകളിൽ വച്ചുണ്ടാക്കുന്ന സംഘർഷങ്ങളിൽ സ്ഥിരം യാത്രക്കാരായ സീസൺ ടിക്കറ്റ് യാത്രക്കാരായവരാണ് ടി.ടി.മാർക്ക് സഹായകമായ് എത്താറുള്ളത്, കുറെ നാളുകളായി ദീർഘദൂര വണ്ടികളായ ഷാലിമാർ എക്സ്പ്രസ്, അസം, ബംഗാൾ, ഒറിസ, മുതലായ സ്ഥലങ്ങളിലേക്കുള്ള ട്രെയിനുകളിൽ പരിശോധന ക്കോ, ക്ലിയറിംഗിനോ ആരും കയറാറില്ല, കാരണം ഇവർക്ക് മതിയായ സുരക്ഷ നൽകാൻ റയിൽവേ സംരക്ഷണസേന തയ്യാറല്ല, റയിൽവേ സേനയിലെ ചില ഉദ്യോഗസ്ഥരാകട്ടെ അന്യഭാഷകരായവരെ പരിശോധനക്കെന്ന പേരിൽ പിടിച്ച് അവരുടെ കയ്യിലുള്ളവയെല്ലാം അടിച്ചു മാറ്റുന്നതായും ആരോപണമുണ്ട്, സാധാരണയാത്രക്കാരുടെയും സീസൺ ടിക്കറ്റ് കാരുടെയും നേരെ കുതിരകയറുന്ന ഇവർ അക്രമികളായ അന്യസംസ്ഥാനക്കാരുടെ കയ്യിൽ നിന്ന് കിട്ടുന്നത് വാങ്ങിക്കുകയോ അവരെ ഭയപ്പെടുകയോ ചെയ്യുന്നതിനാലാണ് ഇത്തരം അക്രമങ്ങൾ ആവർത്തിക്കപ്പെടുന്നതെന്ന് പൊതുവായ ആരോപണം, സമാധാനപരമായി ജോലി ചെയ്യാൻ റെയിൽ പോലീസിൻ്റെ സംരക്ഷണം ഉറപ്പാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ തീരുമാനിച്ചില്ലെങ്കിൽ സമരപരിപാടികളുമായ് മുന്നോട്ട് പോകാനാണ് റയിൽവേ ജീവനക്കാരുടെ സംഘടനകളുടെ തിരുമാനം