ഇനി മുതൽ സൂപ്പർ സ്റ്റോറുകളെയും ഹൈപ്പർ മാർക്കറ്റുകളെയും കസ്റ്റമേഴ്സിന് ഗ്രേഡ് ചെയ്യാം. കൂടാതെ സ്വർണ്ണ സമ്മാനങ്ങളും നേടാം

ഇനി മുതൽ സൂപ്പർ സ്റ്റോറുകളെയും ഹൈപ്പർ മാർക്കറ്റുകളെയും കസ്റ്റമേഴ്സിന് ഗ്രേഡ് ചെയ്യാം. കൂടാതെ സ്വർണ്ണ സമ്മാനങ്ങളും നേടാം
ഇനി മുതൽ സൂപ്പർ സ്റ്റോറുകളെയും ഹൈപ്പർ മാർക്കറ്റുകളെയും കസ്റ്റമേഴ്സിന് ഗ്രേഡ് ചെയ്യാം. കൂടാതെ സ്വർണ്ണ സമ്മാനങ്ങളും നേടാം
പവിഴം ഏഷ്യാനെറ്റ് സൂപ്പർ സ്റ്റോർ അവാർഡിനു വേണ്ടിയുള്ള വോട്ടെടുപ്പിന് തുടക്കമായി കസ്റ്റമേഴ്സ് നടത്തുന്ന വോട്ടിങ്ങിലൂടെ ഏറ്റവും നല്ല സൂപ്പർ സ്റ്റോർ തിരഞ്ഞെടുക്കപ്പെടുന്നു. ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ഓൺലൈൻ വഴി വോട്ട് രേഖപ്പെടുത്താം ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന 6 സൂപ്പർ സ്റ്റോറുകൾക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും സമ്മാനമായി ലഭിക്കും .ഇത് കൂടാതെ ഈ സൂപ്പർ സ്റ്റോറുകളെ തിരഞ്ഞെടുക്കാൻ വോട്ട് രേഖപ്പെടുത്തുന്ന കസ്റ്റമേഴ്സിനും സുവർണ്ണ സമ്മാനങ്ങൾ ഒരുക്കി വെച്ചിരിക്കുന്നു. വോട്ടെടുപ്പിൽ പങ്കെടുക്കുന്ന കസ്റ്റമേഴ്സിന് ദിവസേന അരപ്പവൻ സ്വർണം വീതം രണ്ടുപേർക്ക് നറുക്കെടുപ്പിലൂടെ സമ്മാനമായി ലഭിക്കുന്നു .ഇത് പുതിയൊരു ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്നതോടൊപ്പം സൂപ്പർ സ്റ്റോറുകളുടെ പ്രവർത്തനത്തിലും കസ്റ്റമർ കെയർ സർവീസിലും കാതലായ മാറ്റത്തിന് തുടക്കം ആകും എന്നു കൂടി കരുതുന്നതായി സംഘാടകർ പറഞ്ഞു . വോട്ടെടുപ്പിന്റെ ഉദ്ഘാടനം ഏപ്രിൽ 10 തിങ്കളാഴ്ച ഒരു മണിയോടെ കലൂർ കതൃകടവ് റോഡിലുള്ള വെൽമാർട്ട് സൂപ്പർമാർക്കറ്റിൽ വെച്ച് ബഹുമാനപ്പെട്ട കേരള വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി രാജീവ് നിർവഹിച്ചു. മേക്ക് ഇൻ കേരള എന്നത് പ്രോത്സാഹിപ്പിക്കാനാണ് ഗവൺമെൻറ് ശ്രമിക്കുന്നതെന്നും കേരളത്തിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ പരമാവധി വിറ്റഴിക്കാൻ ശ്രമിക്കണമെന്നും സിവിൽ സപ്ലൈസ് സ്റ്റോറുകളിലും സ്മാർട്ട് ആയി മാറുന്ന റേഷൻ ഷോപ്പുകളിലും അതത് ഇടങ്ങളിൽ ഉൽപാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് പ്രത്യേകം ഇടം ഒരുക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി അതുപോലെ തന്നെ സാധാരണ സൂപ്പർ സ്റ്റോറുകൾക്കും കേരള ബ്രാൻഡിന് പ്രത്യേക ഇടം ഒരുക്കാവുന്നതാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി എടുത്തു പറയുകയുണ്ടായി പവിഴം ഗ്രൂപ്പ് ചെയർമാൻ ശ്രീ എം ഡി ജോർജ് എം ഡി ശ്രീ എൻ പി ആന്റണി ഡയറക്ടർമാരായ ശ്രീ റോബിൻ ജോർജ് , ശ്രീ ഗോഡ്വിൻ ആൻറണി മുതലായവരും ഈ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു .