കൺസ്യൂമർ പ്രൊട്ടക്ഷൻ സർവ്വീസസ് സൊ സെറ്റി , സ്വാതന്ത്ര്യ ദിനാഘോഷവും സെമിനാറും കോട്ടയത്ത് നടത്തി
കോട്ടയം:കൺസ്യൂമർ പ്രൊട്ടക്ഷൻ സർവീസസ് സൊസൈറ്റി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന ആഘോഷവും ന്യൂജൻ കാലഘട്ടത്തിലെ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ടിന്റെ പ്രസക്തി എന്ന വിഷയത്തിൽ സെമിനാറുംവയനാടിന് അനുശോചന സന്ദേശവും വയനാടിനൊരു വീട് എന്ന പദ്ധതിയുടെ പ്രഖ്യാപനവും ആരാധ്യനായ കേണൽ ഋഷിരാജ് ലക്ഷ്മിക്ക് സ്വാതന്ത്ര്യ ദിന ബിഗ് സല്യൂട്ട് ആയി ബാനർ ഒപ്പുശേഖരണവും നടത്തി.സംസ്ഥാന ചെയർമാൻ അഡ്വക്കേറ്റ് വൈക്കം വിജയകുമാറിന്റെ അധ്യക്ഷതയിൽ കോട്ടയം ടിവി ഹാളിൽ രാവിലെ 10 മണി മുതൽ 5 മണി വരെ ചടങ്ങുകൾ നടന്നു.കോട്ടയം ഉപഭോക്ത തർക്ക പരിഹാര കമ്മീഷൻ പ്രസിഡണ്ട്സ്വാതന്ത്ര്യദിനാഘോഷങ്ങളുടെയും സെമിനാറിന്റെയും ഉദ്ഘാടനം കോട്ടയം ജില്ല ഉപഭോക്ത തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് വി.എസ്.മനുലാൽ നിർവഹിച്ചുലോഗോയുടെ പ്രകാശനം ഐസിഎച്ചിന്റെ റിട്ടയേർഡ് സൂപ്രണ്ട് ഡോക്ടർ സബിത പി നിർവഹിച്ചു.വയനാടിനുള്ള അനുശോചനവും വയനാടിന് ഒരു വീട് എന്ന പദ്ധതിയുടെ പ്രഖ്യാപനവും സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പറും മലപ്പുറം ജില്ലാ ചെയർമാനുമായതാനൂർ കുമാരൻ നിർവഹിച്ചു.അംഗങ്ങൾക്കുള്ള ഐഡി കാർഡ് വിതരണ ഉദ്ഘാടനം സംസ്ഥാന കൺവീനർ ശ്യാം പ്രകാശ് നിർവഹിച്ചു. ധീര ജവാൻ കേണൽ ഋഷി രാജലക്ഷ്മിക്ക് ആദരവിന്റെ ബാനർ ഒപ്പുശേഖരണം വിമുക്തഭടൻടി ജെ ജോണി കൂത്താട്ടുകുളം നിർവഹിച്ചുസ്വാതന്ത്ര്യദിന സന്ദേശം വൈ ചെയർമാൻ ഷാജി ജോസ് നിർവഹിച്ചു.ന്യൂജൻ കാലഘട്ടത്തിലെ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ടിന്റെ പ്രസക്തി എന്ന വിഷയത്തിൽ അഡ്വക്കേറ്റ് വൈക്കം വിജയകുമാർ മോഡറേറ്ററായി സെമിനാറിൽ ഡോക്ടർ സവിത പി ഡോക്ടർ സുരേഷ് കുമാർ, ലിജി വിൻസെന്റ് കാവ്യ അന്തർജ്ജനം അക്ഷയ സോമൻ,,ഷിജി, മനോജ് കാണക്കാരി,കെ എ അനിൽകുമാർ, ജയശ്രീ വയനാട്,സെൽവരാജ് ബൈജു വൈക്കം തുടങ്ങിയവർ സംസാരിച്ചു
Comments (0)