ആലപ്പുഴ, :പാർട്ടിയുടെ വിലക്ക് ലംഘിച്ച് കരിമണൽ ഖനനവിരുദ്ധ സമരത്തിൻ്റെ 76-ാം ദിനം സമരപന്തലിൽ ഇരുന്ന് കരിമണൽ ഖനനത്തിനെതിരെ ശബ്ദിച്ച ,തോട്ടപ്പള്ളി സജീവൻ്റെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാൻ സി.ബി, ഐ, അമ്പലപ്പുഴയിലേക്ക്, കഴിഞ്ഞ ദിവസം NDA യുടെ സ്ഥാനാർത്ഥിയായ് ആലപ്പുഴയിൽ മത്സരിക്കുന്ന ശോഭാ സുരേന്ദ്രൻ സജീവൻ്റെ വീട് സന്ദർശിച്ചത് സി.പി, എം ലെ അമ്പലപ്പുഴയിലെ ചില സഖാക്കളുടെ ആവശ്യപ്രകാരമായിരുന്നു. ഈ വിഷയത്തിൽ അമ്പലപ്പുഴ MLA സ്വീകരിച്ച നിലപാടും പാർട്ടി താത്പര്യപ്രകാരം സ്ഥലം സർക്കിൾ ദ്വിജേഷ് സ്വീകരിച്ച നിലപാടിലും സാധാരണ പ്രവർത്തകർ കടുത്ത അമർഷത്തിലായിരുന്നു. സജിവൻ്റെ തിരോധാനവുമായ് ബന്ധപ്പെട്ട് ലോക്കൽ പോലീസിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പ്രസ്തുത അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്നും ചുമതല മാറ്റുകയോ മറ്റെ തെങ്കിലും ഏജൻസിയെ ഏല്പികുകയോ ചെയ്യണമെന്ന് പറയാതെ മുഖ്യമന്ത്രിക്ക് പേരിന് വേണ്ടി MLA നൽകിയ കത്തിൽ അന്വേഷണം ഊർജിതമാക്കണം എന്ന ഒഴുക്കൻ പ്രയോഗം മാത്രമായിരുന്നു. അതായത് കടുത്ത ഭാഷയിൽ നിർബന്ധിച്ചിരുന്നെങ്കിൽ കേസ് ഫയൽ ദ്വിജേഷിൻ്റെ കയ്യിൽ നിന്നും മറ്റൊരു ഉദ്യോഗസ്ഥൻ്റെ കയ്യിലേക്ക് ചെന്നെങ്കിൽ തിരോധാനത്തിൻ്റെ കാര്യത്തിൽ വ്യക്തത വന്നാൽ ചിലർക്ക് വലിയ നഷ്ടങ്ങൾ സംഭവിച്ചേക്കാം എന്നതായിരുന്നു. തിരോധാനതിനെ കുറിച്ച് സൂചന നൽകിയ ഓട്ടോറിക്ഷാ ഡ്രൈവറെ സ്റ്റേഷനിൽ കൊണ്ട് വന്ന് നന്നായി പെരുമാറി അവസാനം ഇയാളുടെ മകനെ വിളിച്ച് വരുത്തി അച്ചനെ ആരും പോലീസുകാർ മർദിച്ചിട്ടില്ല എന്നഴുതി വാങ്ങി സത്യത്തെ മൂടി വക്കാൻ ശ്രമിച്ചതിനും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനും സർക്കിൾ ഇൻസ്പെക്ടർ പ്രതിസ്ഥാനത്ത് വന്നേക്കാം ,അന്നേ ദിവസം പാർട്ടിക്ക് സ്വാധീനമുള്ള കേരള ബാങ്കിൽ സജീവൻ്റെ അക്കൗണ്ടിൽ വന്ന മൂന്ന് ലക്ഷം രൂപയും പ്രസ്തുത തുക ഉപയോഗിച്ച് മറ്റൊരു സഖാവിൻ്റെ ഭാര്യയുടെ പേരിലുണ്ടായിരുന്ന സ്ഥലം അക്കൗണ്ട് വഴി പണം വാങ്ങി എന്ന് പറഞ്ഞ് തീറാധാരം വാങ്ങിയതിൻ്റെ യഥാർത്ഥ്യവും പോലീസ് അന്വേഷിച്ചില്ല, അങ്ങനെ നിരവധി സംസാരിക്കുന്ന തെളിവുകൾ ബോധപൂർവ്വം മറച്ച് വച്ച് പൊഴിയിൽ പോയി സജീവൻ അപ്രത്യക്ഷമായി. എന്ന തിരക്കഥയുണ്ടാക്കി ഈ സംഭവത്തെ മറവിയിലാക്കാൻ ദ്വിജേഷ് മറ്റാർക്കോ വേണ്ടി ചെയ്തതാകാം എന്നുമാണ് നാട്ടുകാർ പറയുന്നത്,, ഈ ഉദ്യോഗസ്ഥൻ വീണ്ടും അമ്പലപ്പുഴയിൽ ചാർജെടുത്താൽ ഇതിൻമേൽ പുതിയ കഥകൾ അമ്പലപ്പുഴക്കാർ വീണ്ടും കേൾക്കേണ്ടി വരും നിരപരാധികൾ ഇടിവാങ്ങേണ്ടി വരും, 29/9/21 ൽ 836/21 ആയി രേഖപ്പെടുത്തിയ Fl Rസി.ബി.ഐ വീണ്ടും തുറക്കുമ്പോൾ സജീവൻ്റെ തിരോധാനത്തിൻ്റെ ചുരുൾ അഴിയുമെന്നും കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് പാർട്ടി സ്വീകരിച്ച നിലപാടുകൾ അമ്പലപ്പുഴക്കാർക്ക് ബോധ്യമാകുകയും ചെയ്യുമെന്നാണ്, സാധാരണക്കാരായ സജീവൻ്റെ സുഹൃത്തുക്കളായവർ പ്രതീക്ഷിക്കുന്നത്
Comments (0)