സു്പ്രീം കോടതിയില്‍ ലാവ്‌ലിന്‍ കേസ് ഇന്ന്് വീണ്ടും പരിഗണനയില്‍
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ വെറുതെ വിട്ടതിനെതിരെ സി.ബി.ഐ സമര്‍പ്പിച്ച അപ്പീലില്‍ ലാവ്ലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍. ചീഫ് ജസ്റ്റിസിസിന്റെ ബെഞ്ചിലാണ് നാലാമത്തെ ഇനമായി ലാവ്ലിന്‍ കേസ് ലിസ്റ്റ് ചെയ്തിരിയ്ക്കുന്നത്. അതേസമയം, ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഭരണഘടനാ ബഞ്ച് ഇന്നുള്ളതിനാല്‍ കേസ് പരിഗണനയ്ക്ക് വരുന്നത് സംശയമാണ്. പ്രതിപ്പട്ടികയില്‍ തുടരാന്‍ വിചാരണ കോടതിയും ഹൈക്കോടതിയും നിര്‍ദ്ദേശിച്ചവര്‍ നല്‍കിയ അപ്പീലുകളും വി.എം സുധീരന്‍ നല്‍കിയ ഹര്‍ജിയും ഇന്ന് ലിസ്റ്റ് ചെയ്തിട്ടുണ്ട്. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സി.ബി.ഐ സുപ്രീം കോടതിയെ സമീപിക്കുന്നത്. കേസില്‍ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിന്നീട് നാല് വര്‍ഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവച്ചത്.



Editor CoverStory


Comments (0)