മൂന്നാര്‍ കുണ്ടളയില്‍ ഉരുള്‍പൊട്ടല്‍; ഗതാഗതം തടസപ്പെതിനാല്‍ വട്ടവട ഒറ്റപ്പെട്ടു
ഇടുക്കി : മൂന്നാര്‍ കുണ്ടള പുതുക്കുടി ഡിവിഷനില്‍ ഉരുള്‍പൊട്ടല്‍, ആളപായമില്ല. ഒരു ക്ഷേത്രവും രണ്ട് കടകളും മണ്ണിനടിയില്‍. പുതുക്കുടി ഡിവിഷനില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഉരുള്‍പൊട്ടിയത് രാത്രി ഒരു മണിയോടെയാണ്. 175 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മൂന്നാര്‍ വട്ടവട റോഡ് തകര്‍ന്നു. ഗതാഗതം തടസപ്പെതിനാല്‍ വട്ടവട ഒറ്റപ്പെട്ടു. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വട്ടാവടയില്‍ ഒരേക്കറോളം കൃഷി ഭൂമി നശിക്കുകയും ഇടിഞ്ഞുതാഴുകയും ചെയ്തിരുന്നു. 175 കുടുംബങ്ങളെ ഉടന്‍ മാറ്റിപാര്‍പ്പിച്ചു. ആര്‍ക്കും ആളപായമില്ലെന്ന് വട്ടവട പഞ്ചാത്ത് പ്രസിഡന്റ് കവിത വി കുമാര്‍ പറഞ്ഞു. ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളില്‍ സന്ദര്‍ശിച്ചിരുന്നു, കറണ്ട് ഇല്ല റോഡ് ഇല്ലാത്തതിനാല്‍ വട്ടവട മേഖലയില്‍ പോകാനും പ്രയാസമാണ് കവിത വി കുമാര്‍ പറഞ്ഞു.അതേസമയം കനത്ത മഴയുടെ തുടരുന്ന പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ ഇന്ന് അവധിയായിരിക്കും. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കും. നേരത്തെ നിശ്ചയിച്ച പിഎസ് സി പരീക്ഷകള്‍ക്ക് മാറ്റമില്ല.
Comments (0)