തിരശീലയില്‍ ചലച്ചിത്രങ്ങള്‍ വിരിയും ഇരുണ്ട കാലത്തിന് അറുതി : കശ്മിരിലെ ആദ്യ മുള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ ഇന്ന് തുറക്കും

തിരശീലയില്‍  ചലച്ചിത്രങ്ങള്‍ വിരിയും ഇരുണ്ട കാലത്തിന് അറുതി : കശ്മിരിലെ ആദ്യ മുള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ ഇന്ന് തുറക്കും

ശ്രീനഗര്‍: ഭീകരവാദം പിടിച്ചു കുലുക്കിയ കശ്മീര്‍ താഴ്വരയില്‍ 30 വര്‍ഷത്തിന് ശേഷം പണി തീര്‍ത്ത ആദ്യ മള്‍ട്ടിപ്ലക്സ് തിയേറ്റര്‍ ഇന്ന് തുറക്കും. അത്യാധുനിക സംവിധാനങ്ങളോടു കൂടി നിര്‍മ്മിച്ച തിയേറ്റര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യും. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം സിനിമ കാണാനു ള്ള അവസരം ഇനി മുതല്‍ ശ്രീനഗര്‍ നിവാസികള്‍ക്ക് ലഭിക്കുമെന്ന് മള്‍ട്ടിപ്ലക്സ് ചെയര്‍മാന്‍ വിജയ് ധര്‍ പറഞ്ഞു. ഒരേ സമയം 500 പേര്‍ക്ക് ഇരിക്കാവുന്ന വലുപ്പ ത്തില്‍ മൂന്ന് തിയേറ്ററുകളാണ് നിര്‍മ്മിച്ചിരിക്കുന്നത്. അത്യാധുനിക ശബ്ദ സംവി ധാനത്തോടെയാണ് തിയേറ്റര്‍ പണികഴിപ്പിച്ചിരിക്കുന്നത്. കൂടാതെ കശ്മീരിന്റെ വ്യവസായ മേഖലയെ ഉയര്‍ത്തികൊണ്ടുവരുന്നതിന്റെ ഭാഗമായി കരകൗശല വസ്തുക്കള്‍ തിയേറ്ററിനു പുറത്ത് വില്പനക്കായി വെച്ചിട്ടുണ്ട്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷം ജനങ്ങള്‍ ഏറെ സന്തോഷത്തോടെയാണ് കഴിയുന്നത്. പ്രദേശത്തിന്റെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കു ന്ന പദ്ധതികള്‍ നിരവധിയാണ്. തിയേറ്റര്‍ ഉള്ളത് കാരണം സിനിമ പ്രേമികള്‍ക്ക് കൂടുതല്‍ സാധ്യതകള്‍ തെളിഞ്ഞു വരും. കൂടാതെ കശ്മീരിലെ ചെറുപ്പക്കാര്‍ക്ക് സിനിമയില്‍ കൂടുതല്‍ അവസരങ്ങളും ലഭിക്കും. ഇനോക്‌സ് കമ്പനി രൂപകല്‍പ്പ ന ചെയ്ത ആദ്യത്തെ മള്‍ട്ടിപ്ലക്സ് തിയേറ്ററാണ് കശ്മീരിലേതെന്ന് പ്രൊജക്ട് മാനേജര്‍ വിശാഖ് പറഞ്ഞു. മൂന്ന് തിയേറ്ററുകളും മികച്ച സാങ്കേതിക മികവോടെയാണ് പ ണിതിരിക്കുന്നത്. റിക്ലയ്നര്‍ സീറ്റുകളും, ഡോള്‍ബി അറ്റ്മോസ് ഡിജിറ്റല്‍ സൗണ്ട് സിസ്റ്റവും, വലിയ സ്‌ക്രീനും, കാഴ്ചക്കാര്‍ക്ക് പുത്തന്‍ അനുഭൂതി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.