ഇമ്രാൻ സർക്കാറിനെ പുറത്താക്കാൻ പി .ഡി. എം ലോങ്ങ് മാർച്ച്
ഇസ്ലാമാബാദ്: ഇമ്രാൻഖാൻ സർക്കാരിനെ പുറത്താക്കാൻ പതിനൊന്ന് പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്മെന്റ് (പി. ഡി. എം)ഇസ്ലാമാബാതിലെക്ക് ലോങ്ങ് മാര്‍ച്ച് നടത്തുന്നു.ജനുവരി അവസാനമോ ഫെബ്രുവരിആദ്യമോ ആകും മാര്‍ച്ച്.പാകിസ്ഥാന്‍ .പാക്കിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് (പി. ടി. ഐ ) നേതൃത്വത്തിലുള്ള സർക്കാരിനെ താഴെയിറക്കാൻ രൂപീകൃതമായ കൂട്ടായ്മയാണ് പി. ഡി.എം മാർച്ചിനെ പിന്തുണയ്ക്കണമെന്ന് പാകിസ്ഥാൻ മുസ്ലിം ലീഗ്(എൻ ) വൈസ് പ്രസിഡന്റ് മറിയം നവാസ് പ്രവർത്തകരോട് അഭ്യർഥിച്ചു.മിനാരി പാക്കിസ്ഥാനിൽ വിളിച്ചുകൂട്ടിയ സമ്മേളനത്തിലാണ് അഭ്യർത്ഥന."പി. ഡി. എം തലസ്ഥാന നഗരത്തിലേക്ക്" എന്നാണ് പാകിസ്താൻ പീപ്പിൾസ് പാർട്ടി അധ്യക്ഷ ബിലാവൽ ഭൂട്ടോ സർദാരിയുടെ വാക്കുകൾ.
ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ആകും ജമൈത്ത് ഉലേമ ഇസ്ലാം തലവൻ ഫസലുർ റഹ്മാനേ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തു വന്നു.അന്യായം പ്രവർത്തിക്കുന്ന സർക്കാരിനെ താഴെയിറക്കി ഇട്ടേ വിശ്രമമുള്ളൂ എന്നും ഫസലുർ പറഞ്ഞു.
2013- ല്‍ ലാണ് പാകിസ്ഥാനിലെ അടുത്ത പൊതുതെരഞ്ഞെടുപ്പ്.അതിനു മുമ്പ് തന്നെ ഭരണം അട്ടിമറിക്കാനുള്ള മുന്നേറ്റമാണ് പി. ഡി. എം ഉന്നമിടുന്നത്.
Comments (0)