നിർബന്ധിത കുമ്പസാരം: നോട്ടീസ് അയച്ച് സുപ്രീംകോടതി
കൊച്ചി: ഓർത്തഡോക്സ് പള്ളികളിലെ നിർബന്ധിത കുമ്പസാരം ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉൾപ്പെടെയുള്ളവർക്ക് ചീഫ് ജസ്റ്റിസ് എസ് .എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്.ഇടവക പൊതുയോഗത്തിൽ പങ്കെടുക്കാൻ കുമ്പസാരം നടത്തിയിരിക്കണമെന്ന 1934-ലെ സഭാ ഭരണഘടനയിലെ ഏഴ്, എട്ട് വകുപ്പുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.പള്ളികൾക്ക് കുടിശ്ശിക നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്ന സഭ ഭരണഘടനയിലെ 10,11 വകുപ്പുകൾ മനുഷ്യന്റെ അന്തസ്സും മൗലികഅവകാശങ്ങൾ ലംഘിക്കുന്നതാണെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.കുമ്പസാര രഹസ്യം മറയാക്കി വൈദികർ സ്ത്രീകളെയും പുരുഷൻമാരെയും പീഡിപ്പിക്കുന്നു എന്ന് ഹർജിക്കാർ ആരോപിക്കുന്നു.കുമ്പസാരം നടത്തുന്നവരുടെ പേര് വിവരങ്ങൾ രജിസ്റ്റർ സൂക്ഷിക്കുന്നതും പ്രസിദ്ധപ്പെടുത്തുന്നത് ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾ വ്യക്തിസ്വാതന്ത്ര്യത്തിന് എതിരാണെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.കേന്ദ്ര സംസ്ഥാന സർക്കാർ പുറമേ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വീതിയൻ കത്തോലിക്കാ ബാവ ഉൾപ്പെടെയുള്ളവരെയും ഹർജിയിൽ എതിർകക്ഷി ആക്കിയിട്ടുണ്ട്.ഓർത്തഡോക്സ് സഭ അംഗങ്ങളായ മാത്യു ടി മാത്തച്ചൻ, സി .വി ജോസ് എന്നിവരാണ് റിട്ട് ഹർജി നൽകിയിരിക്കുന്നത് സീനിയർ അഭിഭാഷകൻ സഞ്ജയ് പരേഖ്, അഭിഭാഷകൻ സനദ് രാമകൃഷ്ണൻ എന്നിവരാണ് ഹർജിക്കാർക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്.
Comments (0)